അടക്കമണിയൻ
കുടുംബം Asteraceae
ശാസ്ത്ര നാമം Sphaeranthus indicus
രസം കടു , തിക്തം
ഗുണം രൂക്ഷം തീഷ്ണം ലഘു
വീര്യം ഉഷ്ണം
വിപാകം കടു
സംസ്കൃതനാമം ഹപുഷ , മുൺഡഃ, ഭിക്ഷു , ശ്രാവണി , തപോധന , മഹാമുണ്ടി, ശ്രവണശീർഷക.
ഉഷ്ണ-ഉപോഷ്ണമേഖകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അടക്കാമണിയൻ. മുണ്ടി എന്ന അപരനാമത്തിൽ ഇവ കൂടുതലായും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ ആസാമിൽ അടക്കാമണിയൻ കൂടുതൽ വളരുന്നു. തികച്ചും ഔഷധ പ്രദായിയായ ഇവ പാരമ്പര്യവൈദ്യ ശാസ്ത്ര ങ്ങളിൽ പ്രധാന ഔഷധമാണ്.
കുറ്റിച്ചെടിയായി കാണപ്പെടുന്ന അടക്കാ മണിയന്റെ തണ്ടുകൾ ബലം കുറഞ്ഞവയും ശാഖാപശാഖകളോടു കൂടിയതുമായിരിക്കും. ഇലകൾ കടും പച്ചനിറത്തിൽ അണ്ഡാകൃതി യിലും രോമാവൃതവുമാണ്. ശാഖാഗ്ര ങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ഗോളാ കൃതിയിലുള്ള ഇതളുകളോടുകൂടിയ ഇളം വയലറ്റ് പൂക്കളാണിവയുടേത്. ഒറ്റനോട്ടത്തിൽ വാടാമല്ലിയുടെ പൂക്കളാണെന്ന് തെറ്റി ദ്ധരിക്കാം. നവംബർ മുതൽ ജനുവരി മാസംവരെയാണ് അടക്കാമണിയന്റെ പൂക്കാലം. പൂക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. കറുപ്പു നിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്. വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് ചെടിയുടെ വളർച്ചയിൽ വ്യത്യാസം കാണാറുണ്ട്.
തണുപ്പ് കൂടിയ പ്രദേശങ്ങളാണ് അടക്കാമണിയന്റെ വ്യാപകമായ വളർച്ചക്ക് അനുയോജ്യം. ഇവ ചേർത്തുണ്ടാകുന്ന ഔഷധ മൂല്യമുള്ള രസായനങ്ങൾ വിപണിയിൽ സുലഭമാണ്. മൂണ്ടിചൂർണം, മുണ്ടിപഞ്ചാംഗ സ്വാരസ എന്നിവയെക്കുറിച്ച് കേട്ടിട്ടില്ലേ. ഇവയെല്ലാം അടക്കമണിയൻ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്. ഒട്ടേറെ ഔഷധഗുണമുള്ള ചെടിയാണ് അടക്കാമണിയൻ എന്ന് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.
അടക്കാമണിയനിൽനിന്നും മീഥൈൽ ഷവിക്കോൾ (Methiyl chavicol), ഡി-കാഡിനൻസ് (de-cadinence) പി-മെഥാക്സി (IP-methoxy) എന്നീ രാസഘടകങ്ങളും ടർപിനൻ (terpinene) സിട്രൽ (citral), ജറാനിയാൾ (geraniol) ജറനിൽ അസറ്റേറ്റ് (geranyl acetate), ബയോണിൻ (Bioniene) എന്നീ മൂലകങ്ങളും വേർതിരിച്ചെടുക്കാറുണ്ട്. ഈ ഘടകങ്ങളാണ് ചെടിക്ക് ഔഷധഗുണം പ്രദാനംചെയ്യുന്നത്. ഇവയുടെ പൂക്കളിൽ അൽബുമിൻ, ടാനിൽ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു അതിനാൽ അരോമ തെറാപ്പിക്കും (പൂക്കൾ കൊണ്ടുള്ള ചികിത്സ) ഏറെ ഗുണപ്രദമത്രെ. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇവ ഉത്തമമാണ്. ഒട്ടേറെ ധാതുക്കളാലും ജൈവസംയുക്തങ്ങളാലും സമ്പുഷ്ടമാണ് അടക്കാമണിയൻ. ആയുർവ്വേദ വിധിപ്രകാരം ബുദ്ധിസ്ഥിരത, ശരീരപുഷ്ടി എന്നിവക്ക് അടക്കാമണിയൻ ഉത്തമ ഔഷധമാണ്. കൂടാതെ ഇവ നല്ലൊരു ഉന്മേഷദായിനി (ടോണിക് ) കൂടിയാണ്. ഇവയിൽനിന്നും വേർതിരിച്ചെടുക്കുന്ന കറ ഉപയോഗിച്ചാണ് ഈ ഔഷധങ്ങൾ നിർമ്മിക്കുന്നത്. ക്ഷയം, ദഹനക്കേട്, തൊണ്ടവീക്കം, കരൾ സംബന്ധിയായ രോഗങ്ങൾ, മന്ത്, അനീമിയ, മൂലക്കുരു, അതിസാരം എന്നിവക്കെല്ലാം അടക്കാമണിയൻ ഉപയോഗിച്ചുണ്ടാക്കിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.
നല്ലൊരു കീടനാശിനി കൂടിയാണ് അടക്കാമണിയൻ. കൂടാതെ മത്സ്യവിഷമായും ഇവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമാണ് അടക്കാമണിയൻ.
കേരളത്തിൽ അടക്കമണിയൻ ധാരാളമായി കണ്ടുവരുന്നു. വയലുകളിലും ചതുപ്പു ക ളി ലും ആണ് അടക്കമണിയൻ കാണപ്പെടുന്നത്. അടക്കമണിയനോട് സാമ്യമുള്ള പല ചെടികളും കാണപ്പെടുന്നുണ്ട്. ശരിയായ ഔഷധ യോഗ്യമായ അടക്ക മണിയന് രൂക്ഷ ഗന്ധമുണ്ട്. അരമീറ്ററോളം ഉയരത്തിൽ വളരുന്ന ഔഷധി ആണ് അടക്കമണിയൻ .ഇതിന്റെ ഇലകൾക്ക് നല്ല പച്ച നിറവും തണ്ട് രോമാവൃതവും ആണ്. പൂക്കൾ സ്പോഞ്ച് പോലെ മൃദുവും ഗോളാകൃതി ഉള്ളതും ആണ്. അsക്ക മണിയൻ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇത് കഫവാത രോഗങ്ങൾ ശമിപ്പിക്കും . രക്തശുദ്ധി ഉണ്ടാക്കും . രക്ത സ്തംഭിനിയും ആണ്; നാഡീബലം ഉണ്ടാക്കും .ചൊറി ചിരക്കുകൾ ശമിപ്പിക്കും. രക്ത സ്രാവം തടയും. അടക്കമണിയൻ ഉപയോഗിച്ച് ധാരാളം രഹസ്യ യോഗങ്ങൾ ഉണ്ട്.
വേനൽകാലത്ത് തണുപ്പുള്ള പ്രദേശങ്ങളിലും വയലുകളിലും ഇത് ധാരാളമായി വളരുന്നു. ആടുമാടുകളിലെ ചെള്ളും പേനും കളയാൻ അടക്കമണിയൻറെ ചതച്ച് അതുകൊണ്ട് തേച്ചു കുളിപ്പിച്ചാൽ മതി. ഇത് ചർമ രോഗങ്ങൾ ശമിപ്പിക്കുന്നതും സുഗന്ധ മുണ്ടാക്കുന്നതും ആണ്. ഇത് പൊടിച്ച് തൂവിയാൽ സിഫിലിസ് കുഷ്ടം മുതലായ അസാദ്ധ്യ വ്രണങ്ങളിലും ഗുണം ചെയ്യു .. ഇത് ചത്തു ഗ്രാം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗ്യാസ് ട്രബിൾ ശമിപ്പിക്കുകയും മലബന്ധം ഇല്ലാതാക്കു കയും ചെയ്യും . അടക്കമണിയൻ അരച്ച് മോരിൽ ചേർത് കൊടുത്താൽ രക്താർശസിത് നല്ലതാണ് . അടക്കാമണിയ ചേർത് എണ്ണകാച്ചി തേക്കുന്നത് വാതം ശമിപ്പിക്കും . അരച്ചു തേച്ചാൽ ചൊറി ചിരക്കുകൾ ശമിക്കും. ഇത് സ്നാmചൂർണമായി ഉപയോഗിക്കാം .നല്ല സുഗന്ധവും കിട്ടും. ഇത് ചൂർണ മായോ കഷായമായോ ഉപയോഗി ക്കുന്നത് പുരുഷൻമാരുടെ നാഡീദൗർ ബല്യം ശമിപ്പിക്കും.
അക്കമണിയന്റെ വേരും തേറ്റാരെയും ശതാവരി കിഴങ്ങും ഞെരിഞ്ഞിലും സമമായെടുത്ത് കഷായ വച്ച് സേവിച്ചാൽ മൂത്രതടസം മൂത്ര കൃഛ്റം ശർക്കര അശ് മരി (മൂത്രത്തിൽ കല്ല് ) മുതലായവ ശമിക്കും.
അടക്കമണിയൻ വേര് വെളുത്ത ആവണക്കിൻ വേര് കഴഞ്ചിക്കുരു അല്ലെങ്കിൽ കഴഞ്ചി വേര് വെളുത്തുള്ളി തഴുതാമ വേര് ചുക്ക് ഇവ സമം കഷായം വച്ച് സേവിച്ചാൽ വയർ വീർപ് ഗുൽമവായു ആന്ത്ര വൃദ്ധി മുതലായവ ശമിക്കും
അടക്കമണിയന്റെ ഇലയും കായും കൂടി മോരു ചേർത് അരച്ച് കുഴമ്പാക്കി തേച്ചാൽ തലയിലെ പേൻ ശമിക്കും
ചെറുവഴുതിനയും വെൺ വഴുതിനയും അടക്കമണിയനും സമം കൂട്ടി ഗുൻമ രോഗത്തിന് പ്രയോഗിക്കാം. ചെറു പൂക്കളുള്ള അടക്കമണിയൻ ചേർത് അർക്കം ഉണ്ടാക്കിയിരുന്നു. അടക്കമണിയന്റെ വേരു പൊടിച്ച് ഗർഭാശയ രോഗങ്ങളിൽ പ്രയോഗിക്കാം രക്തസ്രാവത്തിനും (അസൃംഗരം) നന്ന്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW