അയ്യപ്പാന


അയ്യപ്പാന
🌿🌿🌿🌿🌿🌿

ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് വിശല്യകരണി. ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയപെടുന്നു. മലയാളത്തില്‍

വിഷപച്ച, മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി, മൃതസഞ്ജീവനി, etc... അറിയപെടുന്നു. അയ്യപ്പന ചെടി ഉള്ളിടത്ത് പാമ്പുകള്‍ വരില്ലെന്നു പറയപെടുന്നു. വളരെയേറെ ഔഷധ ഗുണമുള്ള അയ്യപ്പന നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റങ്ങളില്‍ വച്ചുപിടിപ്പിക്കാവുന്ന ഒരു ഔഷധ സസ്യമാണ്. സമൂലം ഔഷധമായ് ഉപയോഗിക്കുന്ന അയ്യപ്പനയെ  പുരാണങ്ങളിലും ഇതിഹാസങ്ങളിലും പതിപാതിക്കുന്നുണ്ട്.

രസം: തിക്തം, കഷായം

ഗുണം: ലഘു, സ്നിഗ്ധം

വ്വീര്യം: ഉഷ്ണം
സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു

അയ്യപ്പന മൃതസഞ്ജീവനി എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്.
വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക.
മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍‍ വേഗത്തില്‍ സുഖപ്പെടും.

Comments