ഗൃഹവൈദ്യം

ഗൃഹവൈദ്യം


1)പൊടുതല(പൊളൂര)ക്ക് ആനത്തകരയില മോരിലരച്ച് പുരട്ടുക

2)ഗര്‍ഭകാലഛര്‍ദ്ദിക്ക് മല്ലി അരിക്കാടിയിലരച്ച് കുടിക്കുക

3)എക്കിട്ടത്തിന് ലൈം ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

4)ദഹനക്കട്,വയറുവേദന എന്നിവക്ക് ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

5)ഛര്‍ദ്ദിക്ക് മലര്‍ക്കഞ്ഞി കുടിക്കുക

6)വ്രണം ഉണങ്ങാന്‍ എള്ളും വേപ്പിലയും തേന്‍ ചേര്‍ത്ത് അരച്ചിടുക

7)രക്ത സമ്മര്‍ദ്ദത്തിന് മുരിങ്ങയില ചെറുനാരങ്ങാ വലിപ്പത്തില്‍ അരച്ച് കഴിക്കുക

8)ഉളുക്ക് ചതവ് എന്നിവയ്ക് മുണ്ടകൈതയില നീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് അരച്ച് പുരട്ടുക

9)കൃമിരോഗത്തിന് പച്ചപപ്പായ മുറിക്കുമ്പോള്‍ വരുന്ന പശ പപ്പടത്തില്‍ പുരട്ടി ഉണക്കിയ പപ്പടം തീയില്‍ ചുട്ടെടുത്ത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുക

10)ശോധനക്കുറവിന് ചെറുചൂടുള്ള പശുവിന്‍ പാലില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുക

11)കീടവിഷത്തിന് തുളസിയിലയും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ചിടുക.

12)കടന്നല്‍ വിഷത്തിന് മുക്കുറ്റി വെണ്ണ ചേര്‍ത്ത് അരച്ചിടുക

13)കാലിലോ കയ്യിലോ വിഷമുള്ള മുള്ളോ അതു പോലുള്ള വസ്തുക്കളോ  തറച്ച് കയറിയാല്‍ എരുക്കിന്‍റെ പാല്‍ പുരട്ടി വെക്കുക, മുള്ള് താനേ പുറത്തേക്ക് വരും

14)മുറിവില്‍ നിന്ന് രക്തം പെട്ടെന്ന് നില്‍ക്കാനും മുറിവുണങ്ങാനും വരിക്ക പ്ളാവിന്റെ പച്ചക്കൊമ്പിന്റെ തോലെടുത്ത് കരിച്ച് പുരട്ടുക,തെങ്ങിന്റെ പുതിയ തിരിയുടെ മുകളിലുള്ള പൊടി വെച്ച് കെട്ടുക.

 15)വയറിളക്കത്തിന് കുടകപ്പാല വേരിന്‍മേല്‍ തൊലിയും മാതളത്തോടും ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. 

Comments