എരുക്ക് (Calotropis gigantea)


ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ശാസ്ത്രീയ നാമം Calotropis gigantea കുടുംബം അപ്പോസൈനേസീ. വിത്ത് വഴിയും കമ്പ് നട്ടും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്നു പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്

[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്


[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്


രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.


ത്വക്രോഗങ്ങള്‍, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.


Comments