പെരിങ്ങലം (Clerodendrum infortunatum)


പെരിങ്ങലം 

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി (ഇംഗ്ലീഷ്:Hill Clerodendrum ശാസ്ത്രീയനാമം:Clerodendrum infortunatum. പെരുകിലം, പെരുവലം, പെരിയാലം, പെരുക്, പെരു, വട്ടപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഇവയുടെ ഇലയും വേരും ഔഷധയോഗ്യമാണ്.മയൂരജഘ്ന എന്ന് സംസ്കൃതനാമം.

ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ  കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. 

1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍  നിര്‍ത്തിയാല്‍ അല്‍പസമയത്തിനുള്ളില്‍ കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന്‍ തലവേദന മാറും എന്നത് ഒരു നാട്ടറിവ് ആണ്

2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും എന്ന് പഴമക്കാർ പറയാറുണ്ട്.

3] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.

പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. 

രസം - തിക്തം, കഷായം

ഗുണം - ലഘു, സ്നിഗ്ധം

വീര്യം - ഉഷ്ണം

Comments