ആനച്ചുവടി (Elephantopus scaber)



ആനച്ചുവടി (Elephantopus scaber)

നമ്മുടെ നാട്ടില്‍ നീര്‍വാര്‍ച്ചയുള്ളിടങ്ങളില്‍ ധാരാളം കണ്ടുവരുന്ന ഒരു നിലം പറ്റി ചെടിയാണ് ആനച്ചുവടി. ഇത് മഴക്കാലത്ത് ഉണ്ടായി കൊടും വേനലില്‍ കരിഞ്ഞു പോകുന്നു. ആ സമയത്ത് തന്നെ പുഷ്പകാലവും വിത്തും ഉണ്ടായികഴിഞ്ഞിട്ടുണ്ടാവും വീണ്ടും മഴയത്ത് വിത്ത് മുളച്ച് ചെടിയുണ്ടാകുന്നു.ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക
ആരുടെയും കണ്ണില്‍പെടാതെ പതുങ്ങിയാണ് ചെടിയുടെ വാസം നമ്മുടെ നാട്ടില്‍ റബ്ബര്‍ തോട്ടങ്ങളില്‍ ധാരാളം കാണുന്നു. തണലാണ് ഇഷ്ടം. നിലം പറ്റിവളരുന്നതിനാല്‍ പറിച്ചുകളയാന്‍ തന്നെ വിഷമമാണ്. ദയവായി പറിച്ചുകളയരുതേ.. ആള്‍ വളരെ വിഷേഷപ്പെട്ട ഒരു ഔഷധസസ്യമാണ്. 
Elephantopus scaber എന്ന ശാസ്ത്രീയ നാമത്തിലാണ് ചെടി ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്നത്. സംസ്കൃതത്തില്‍ ഗോജിഹ്വാ എന്നും ഇംഗ്ലീഷില്‍ Prickly leaved elephant’s foot എന്നും അറിയപ്പെടുന്നു

ഔഷധഗുണങ്ങള്‍ - 

1. ഇലനീര് ഹൃദ്രോഗങ്ങളില്‍ കുടിക്കാന്‍ കൊടുക്കുന്നു. അറ്റാക്ക് വന്ന് ഹൃദയപേശികള്‍ക്ക് ബലക്കുറവു വന്നവര്‍ക്ക് ഇത് വളരെ നല്ല ഒരു ടോണിക്കാണ്
2.സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും, അര്‍ശസും,
വയറിളക്കത്തിനും (diarrhoea), വയറുകടിക്കും (dysentery)
 ശമിക്കും.
3. ചിലന്തി കടിച്ചുണ്ടായ വിഷം മാറാന്‍ സമൂലും അരച്ചുരുട്ടി നെല്ലിക്കാവലുപ്പത്തില്‍ 7 ദിവസം കഴിക്കുക


      ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ
           ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ,
            ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ
                           സസ്യം കാണുന്നു.

            ആനയുടെ പാദം പോലെ ഭൂമിയിൽ
      പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി   
             (ആനയടിയൻ) എന്ന പേർ ലഭിച്ചു. 
             ഇതേ കാരണത്താൽ തന്നെയാണ്
           ശാസ്ത്രീയനാമമായ ലത്തീൻ പദവും
                           ഉരുത്തിരിഞ്ഞത്. 

                 സംസ്കൃതത്തിൽ ഗോജിഹ്വാ
  (പശുവിന്റെ നാക്ക് പോലിരിക്കുന്നതിനാൽ),
                  ഗോഭി, ഖരപർണ്ണിനി എന്നും 
            ഹിന്ദിയിൽ ഗോഭി എന്നുമാണ് പേര്. 
               തെലുങ്കിൽ ഹസ്തിശാഖ എന്നും 
             തമിഴിൽ യാനനശ്ശുവടി എന്നുമാണ്.

                ഔഷധയോഗ്യ ഭാഗം  - സമൂലം
                                          *
                            ഉപയോഗങ്ങൾ: 
                            !!!!!!!!!!!!!!!!!!!!!!!!!!!
          ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ
             ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ്
              കഴിക്കാം, ചോറ് വേവിക്കുമ്പോൾ
                   ചേർക്കാം, അടയുണ്ടാക്കാം.

              ഹൃദയം, തലച്ചോറ് എന്നിവയുടെ
          പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
          ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന
             ഘടകം മുഴകളെ അലിയിക്കുന്നു.
            മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം,
              പനി, മൂത്രക്കടച്ചിൽ, വയറിളക്കം,
         ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ
                തുടങ്ങിയവയ്ക്ക് ഔഷധമാണ്.
                         രാസഘടകങ്ങൾ
ഇതിൽ വഴുവഴുപ്പുള്ള ഒരു പദാർഥം, സോഡിയം , പൊട്ടാസ്യം ; കാത്സ്യം ,
ഇരുമ്പ്, മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു
, ലുപ്പിയോൾ, സ്റ്റിഗ്മാസ്റ്റെറോൾ
ഇവയും വേർതിരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ

രസം : മധുരം, തിക്തം
ഗുണം : ലഘ. സ്നിഗ്ദ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധഗുണം

'മലബന്ധം ഉണ്ടാകുന്നു. ശരീരതാപം നിയന്ത്രിക്കുന്ന , വിഷഹരമാണ്
ചുമ, ഹൃദരോഗം ഇവ ശമിപ്പിക്കുന്നു.

ഔഷധയോഗ്യഭാഗങ്ങൾ:സമൂലം

Comments