ലോക് ഡൗൺ കാലഘട്ടം നമ്മളെ പഠിപ്പിച്ച 5 വിലപ്പെട്ട പാഠങ്ങളുണ്ട്

ഈ ലോക് ഡൗൺ കാലഘട്ടം നമ്മളെ പഠിപ്പിച്ച 5 വിലപ്പെട്ട പാഠങ്ങളുണ്ട്

1) പ്രകൃതിക്ക് ഒരു നിയമമുണ്ട് ആ താളം തെറ്റിയാൽ അതിന്റെ ഭവിഷ്യത്തുകൾ നമ്മൾ തീർച്ചയായും നേരിടേണ്ടിവരും. അതുപോലെതന്നെ പ്രകൃതിക്ക് സംഭവിച്ച മുറിവുകൾ സ്വയം ഉണക്കുവാൻ ഉള്ള കഴിവും പ്രകൃതിയിൽ തന്നെ ഉണ്ട്.

2) നമ്മുടെ ശരീരത്തെ കുറിച്ചുള്ള അമിതമായ ആകുലതകൾ ആണ് അനാവശ്യമായ പല ചികിത്സകൾക്കും പ്രേരകമായ ഘടകം. ഈ ലോക് ഡൗൺ കാലഘട്ടത്തിൽ സ്വന്തം ശരീരത്തെ കുറിച്ച് ആനാവശ്യമായ ആകുലതകൾ കുറഞ്ഞപ്പോൾ രോഗങ്ങളും കുറഞ്ഞു.

3) രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്നതും നമ്മൾ തിരിച്ചറിഞ്ഞ യാഥാർഥ്യമാണ്. ചികിത്സയെക്കാൾ ഉത്തമം നല്ല പ്രതിരോധമാണ് എന്നുള്ള യാഥാർത്ഥ്യവും നമ്മൾ മനസ്സിലാക്കി.

4) നമ്മുടെ ശരീരത്തിൽ തന്നെ ഒരു പ്രതിരോധ സംവിധാനം ഉണ്ട്. നമ്മുടെ പ്രതിരോധശക്തി കൂട്ടാൻ നമ്മുടെ ആഹാര രീതിയിലും, ജീവിത രീതിയിലും മാറ്റം വരുത്തിയാൽ അത് മൂലം സാധിക്കും എന്നതും നമ്മൾ മനസ്സിലാക്കി.

5) ആയുർവേദൗഷധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും എന്നുള്ളതും നമ്മൾ മനസ്സിലാക്കിയ വസ്തുതയാണ്.

(Dr.Pouse Poulose)

Comments