പാനിക് അറ്റാക്ക് കാരണമുണ്ടായ Anxiety Disorder ചികിത്സാനുഭവം

പാനിക് അറ്റാക്ക് കാരണമുണ്ടായ Anxiety Disorder ചികിത്സാനുഭവം
__________________________________

ഇന്ന് എന്റെ അടുത്ത് ഒരു രോഗി വന്നു ഒരു പാനിക് അറ്റാക്ക് കാരണമുണ്ടായ Anxiety Disorder  ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. പണ്ട് ഈ പറഞ്ഞ വ്യക്തി നല്ല മദ്യപാനിയായിരുന്നു എന്നാൽ ഇപ്പോൾ അഞ്ചു വർഷത്തോളമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നില്ല. 

അന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ഇങ്ങനെ മദ്യപിച്ചാൽ നിങ്ങൾക്ക് ലിവറിൽ ക്യാൻസർ വരും തൊണ്ടയിൽ ക്യാൻസർ വരുമെന്ന് പറഞ്ഞു പേടിപ്പിച്ചു. ആ പേടി കാരണം അദ്ദേഹം മദ്യപാനം നിർത്തി  എന്നാൽ ആ പേടിപ്പിക്കലിന്റെ ആഫ്റ്റർ എഫക്ട് എന്നോണം  അദ്ദേഹത്തിൽ ഒരു Anxiety Disorder പിടിപെട്ടു. 

തനിക്ക് എന്തെങ്കിലും ഗുരുതരമായ രോഗം ഉണ്ടോ അല്ലെങ്കിൽ ക്യാൻസർ വരാൻ സാധ്യതയുണ്ടോ എന്നുള്ള അനാവശ്യമായ ഒരു പേടി അയാളെ കഴിഞ്ഞ അഞ്ചുവർഷമായി പിടികൂടിയിരിക്കുന്നു. കാര്യം ആ ഡോക്ടർ പേടിപ്പിച്ചത് കൊണ്ട് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തി പക്ഷേ ഈ ഒരു ചെറു മനോരോഗം അദ്ദേഹത്തെ പിടികൂടി. പല ഡോക്ടർമാരെയും കണ്ടു ഇതേവരെ ഒരു ശമനം ആയില്ല എന്നും എന്തെങ്കിലും ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ടെൻഷൻ അടിച്ചു കൊണ്ടിരിക്കും അതിന് ഇന്ന കാരണമൊന്നുമില്ല എന്തെങ്കിലും ഒരു കാരണം അതിനായി കണ്ടെത്തും.  

അയാൾ കഴിഞ്ഞ അഞ്ച് വർഷത്തോളമായി  ടെൻഷന് ഉള്ള മരുന്ന് കഴിക്കുന്നുണ്ട് അത് എങ്ങനെയെങ്കിലും നിർത്തണം അതിനായിരുന്നു എന്നെ കാണാൻ വന്നത്. ഞാൻ അദ്ദേഹത്തിന് ഏകദേശം ഒരു മണിക്കൂറോളം കൗൺസിലിംഗ് കൊടുത്തു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി  സൂര്യനമസ്കാരം, പ്രാണായാമം ദിവസവും ചെയ്യാൻ പറഞ്ഞു അതുകൂടാതെ അനാവശ്യമായ വ്യാകുലതകൾളോട് വിടപറഞ്ഞ് പോസിറ്റീവായി ചിന്തിക്കാൻ പറഞ്ഞു. 

അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അത്തരത്തിലുള്ള 'മൈൻഡ് എക്സസൈസ്' തുടർച്ചയായി ചെയ്താൽ മാത്രമേ ഇത്തരത്തിലുള്ള Anxiety Disorder ൽ നിന്ന് പുറത്തുകടക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി. അതിന്റെ കൂടെ അദ്ദേഹത്തിന് കഴിക്കാൻ രണ്ടാഴ്ചത്തേക്ക് ചില ആയുർവേദ ഔഷധങ്ങളും നിർദ്ദേശിച്ചു. 

ഞാൻ ഈ രോഗിയെ കുറിച്ച് ഇവിടെ പറയാൻ കാരണം ഇത്തരത്തിൽ എനിക്ക് എന്തോ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്തത് അസുഖം ഉണ്ട്, അല്ലെങ്കിൽ കാൻസർ വരാൻ സാധ്യതയുണ്ട്  എന്നെല്ലാം അനാവശ്യമായി വ്യാകുലപ്പെട്ട് Anxiety Disorder, Stress, Depression മുതലായ ന്യൂറോസിസ് വിഭാഗത്തിൽപ്പെടുന്ന  അസുഖങ്ങളുടെ പീഡകൾ അനുഭവിക്കുന്ന വേറെ പല രോഗികളെയും ഞാനെന്റെ ഈ ഈ ചുരുങ്ങിയ കാലത്തെ ചികിത്സാനുഭവത്തിൽ കണ്ടിട്ടുണ്ട്.

എനിക്ക് നിങ്ങളോട് പറയാനുള്ളത് അനാവശ്യമായി എനിക്ക് രോഗങ്ങൾ വരാൻ സാധ്യതയുണ്ട് അല്ലെങ്കിൽ മറ്റുള്ളവർക്ക് കണ്ടു പിടിക്കാൻ സാധിക്കാത്ത എന്തോ മാരകമായ അസുഖം എനിക്കുണ്ട് എന്നെല്ലാം വ്യാകുല പെടാതെ ഇരിക്കുക. കാരണം ഇത്തരത്തിൽ വ്യാകുലപ്പെട്ടാൽ തന്നെ നിങ്ങൾക്ക് വേറെ പല അസുഖങ്ങളും വന്നു ചേരും എന്നതാണ് സത്യം.

ജീവിതത്തെ പോസിറ്റീവായി കാണാൻ പഠിക്കുക, പോസിറ്റീവായ കാര്യങ്ങൾ ചിന്തിക്കുക , പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും എന്ന് സ്വയം പറയുക, മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക, നെഗറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. അത്തരത്തിൽ ഉള്ള നെഗറ്റീവ് ചിന്തകൾ മനസിലേക്ക് വന്നാൽ നിങ്ങളുടെ ചിന്തകളെ മറ്റേതെങ്കിലും പോസിറ്റീവായ കാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുക ഇതെല്ലാം ചില മൈൻഡ് എക്സർസൈസുകളാണ് അത് നിങ്ങളുടെ മനസ്സിനെ പോസിറ്റീവാക്കി മാറ്റും. 

ആർക്കും എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള ഒന്നാണ് പാനിക് അറ്റാക്ക് പിന്നെ അത് കാരണം ഉണ്ടാകുന്ന വിവിധ ന്യൂറോട്ടിക് ഡിസോർഡേഴ്സ്. പ്രത്യേകിച്ച് അത്തരത്തിലുള്ള ഒരു പാരമ്പര്യം നമുക്ക് ഉണ്ടെങ്കിൽ അത് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 
നമ്മളുടെ ചിന്തകളെ നമുക്ക് പോസിറ്റീവ് എനർജി തരുന്ന കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ നമ്മൾ ഓരോരുത്തരും പഠിക്കണം എന്നാൽ മാത്രമേ ഇത്തരത്തിലുള്ള രോഗാവസ്ഥകളെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

നന്ദി 

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,തൃശ്ശൂർ

Comments