കറ്റാർവാഴ / ചുവപ്പ് കറ്റാർവാഴ


കറ്റാർവാഴ / ചുവപ്പ് കറ്റാർവാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ്.

ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി അഞ്ചു വർഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.ലോകം ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് അതുകൊണ്ട് തന്നെ ഈ ചെടിയുടെ കൃഷിക്ക് വളരെ അതികം സാധ്യത ഉണ്ട് ഒരു ചെടിയുടെആയുസ്സിൽ മൂന്നര കിലോയോളം വിളവുതരും ഈ കള്ളിമുൾ ചെടി വിഭാഗത്തിൽ പെടുന്ന ഈ കുഞ്ഞൻ.

കറ്റാർവാഴയുടെ ഗുണങ്ങൾ

 അത്യപൂര്‍വമായ ചുവന്ന കറ്റാര്‍വാഴപ്പോളയുടെ നീരിന് ചുവപ്പുനിറമാണ്. ഒട്ടേറെ രോഗങ്ങളെ ചെറുക്കാന്‍ ചുവന്ന കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്.

കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.

കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽ‌സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 

വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം. റേസര്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥകള്‍ അകറ്റാനും ഷേവിംഗിന് ശേഷം ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ഇത് ഗുണം ചെയ്യും. സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാനും ഇത് സഹായിക്കും.

പെട്ടെന്ന് തടി കൂടുമ്പോഴും പ്രസവശേഷവുമാണ് സാധാരണ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാകാറ്. കറ്റാര്‍ വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സണ്‍ബേണ്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. സൂര്യപ്രകാശം കാരണം വരുന്ന സണ്‍ടാന്‍ തടയാനും കറ്റാര്‍വാഴ നല്ലതു തന്നെ.

കറ്റാര്‍ വാഴ, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതവും ഇതിനുളള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ പാടുകള്‍ നീക്കാനും മുഖത്തിനു നിറവും തിളക്കവും നല്‍കാനും സഹായിക്കും.

Comments