ഒരു മഴക്കാല കഷായം

പത്ത് തുളസിയിലയും പത്ത് കുരുമുളകും ഒരു ടീസ്പൂൺ കൊത്തമല്ലിയും ഒരു നുള്ള് ജീരകവും  ഒരു കഷ്ണം ചുക്കും കഴുകി ചതച്ച്    നാല് ഗ്ലാസ് വെള്ളത്തിൽ  തിളപ്പിക്കുക. തിളച്ച് വരുമ്പോൾ  ഒരു കഷ്ണം വെല്ലവും രണ്ട് കഷ്ണം കൽക്കണ്ടവും ചേർത്ത് കുറുക്കി രണ്ട് ഗ്ലാസാക്കി വാങ്ങി അരിച്ചെടുത്ത് ഇളം ചൂടോടെ  ഒരു ഔൺസ് വീതം  മൂന്നോ നാലോ നേരം  സേവിക്കാം.   കുട്ടികൾക്ക്  ,  തണത്തതിന് ശേഷം അര ടീസ്പൂൺ തേനും ചേർത്ത് അര മുതൽ ഒരു ടീസ്പൂൺ  വീതം വരെ രണ്ട് നേരം കൊടുക്കാം. മഴക്കാലത്തുണ്ടാകുന്ന തൊണ്ടവേദന, ചുമ , മൂക്കൊലിപ്പ് എന്നിവയ്ക്ക് ആശ്വാസം കിട്ടും

Comments