മസ്തിഷ്ക്കരോഗത്തിന് വില്വാദി ചൂർണം

മസ്തിഷ്ക്കരോഗത്തിന് വില്വാദി ചൂർണം

(ഭൈ - രത്നാ)
വില്വമുസ്തകമേലാം ച
ചന്ദനം രക്തചന്ദനം
യവാനീമജമോദം ച
ത്രിവൃതം ചിത്രകം വിഡം
അശ്വഗന്ധാംബലാംകൃഷ്ണാം
തുഗാക്ഷീരീം ശിലാജതും
സഞ്ചൂർണ്യ പയസാസാർദ്ധം പ്രയുംജ്യാൽ കാഞ്ചികേന വാ
സേവനാദസ്യ മസ്തിഷ്ക്ക
ഗദാസ്നായവികാ അപി
പലായന്തേ സുദൂരം ഹി
തർക്ഷ്യത്രസ്താ യഥാ ഹയ: II
കൂവളത്തിൻവേര്, മുത്തങ്ങ മൊരി നീക്കി, ഏലത്തരി ,ചന്ദനം, രക്തചന്ദനം, ജീരകം, അയമോദകം, ത്രികോല്പക്കൊന്ന, കൊടുവേലിക്കിഴങ്ങ് ആ. മൊ.നീ.ശു., വിളയുപ്പ്, അമുക്കുരം, കുറുന്തോട്ടിവേര്, തിപ്പലി, കൂവനൂറ്, കന്മദം
ഇവ സമം പൊടിച്ച് യഥാ യുക്ത്യാ പാലിലൊ, വെയ്പുകാടിയിലൊ സേവിക്കുക.
തലച്ചോറു സംബന്ധമായ രോഗവും, ഞരമ്പു സംബന്ധമായ രോഗവും ശമിക്കും:

Comments