മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുമലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു

ഈ ലോക ഡൗൺ വന്നതോടുകൂടി മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ. എന്ത് അസുഖം വന്നാലും ഡോക്ടറുടെ ഒരു കുറിപ്പടി പോലുമില്ലാതെ മെഡിക്കൽ ഷോപ്പിൽ പോയി പാരസെറ്റമോൾ വാങ്ങി കഴിച്ചിരുന്ന മലയാളി സമൂഹം ഇന്ന് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉചിതമെന്ന് ഈ ലോക ഡൗൺ കാലഘട്ടത്തിൽ മലയാളികൾ മനസ്സിലാക്കി എന്നത് ഒരു വലിയ നേട്ടം തന്നെയാണ്.

അനാവശ്യമായ മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നത് തന്നെയാണ് നല്ലത് എന്ന് മലയാളികൾ മനസ്സിലാക്കിയിരുന്നു. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക നിങ്ങളുടെ പിരിമുറുക്കം നിറഞ്ഞ തെറ്റായ ജീവിതരീതി തന്നെയാണ് നിങ്ങളെ രോഗികൾ ആക്കുന്നത് എന്ന ഒരു യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ആദ്യമേ തന്നെ ആരോഗ്യമുള്ള ഒരു ജീവിതശൈലി സ്വായത്തമാക്കുക. രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ആയുർവേദ മരുന്നുകളുടെ പ്രാധാന്യം എത്രത്തോളമെന്ന് ജനങ്ങളിലേക്ക് ഈ കൊറോണാ കാലം മനസിലാക്കി കൊടുത്തു എന്നത് അനിഷേധ്യമായ ഒരു കാര്യമാണ്. ആയുർവേദശാസ്ത്രത്തിൽ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം ജനങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.

ആ ഒരു തിരിച്ചറിവ് ആയുർവേദ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. എനിക്ക് അറിയാവുന്ന ഒരുപാട് ആൾക്കാർ ആയുർവേദ മരുന്ന് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഒരുപാധിയായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് എന്ന് ഞാൻ നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തി വളരെയധികം ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ വർധിച്ചിട്ടുണ്ട് എന്നത് ഇതിലൂടെ തന്നെ എനിക്ക് നിങ്ങളോട് നിസ്സംശയം പറയുവാൻ സാധിക്കും. അതിനാൽ നിങ്ങൾ ഇനിയും ആയുർവേദ മരുന്ന് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇതേവരെ ഉപയോഗിച്ചില്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല ഉപയോഗിച്ച് തുടങ്ങുക എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.

നന്ദി

🙏

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments