പാൽ മുതുക്ക്


പാൽ മുതുക്ക്

പാൽമുതുക്കിൻ കിഴങ്ങും ലൈഗീഗതയും

 ആവേശഭരിതമായ ലൈംഗിക ജീവിതം നയിക്കുനാവാനുള്ള ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ ഇവിടെ സൂചിപ്പിക്കാം.

നെല്ലിക്കാ പൊടി നെല്ലിക്കാ നീരില്‍ ഭാവന ചെയ്ത് പഞ്ചസാരയും തേനും നെയ്യും ചേര്‍ത്ത് കഴിച്ചതിനു ശേഷം പാല്‍ കുടിക്കുക. 
എണ്‍പത് വയസായാലും യുവാവിന്‍റെ ശക്തി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

(ഭാവന ചെയ്യുകയെന്നു പറഞ്ഞാല്‍ ആ ചൂര്‍ണം ആ നീരില്‍ മുങ്ങത്തക്ക വിധം ഇട്ട് വെയ്ലത്തു വച്ച് വറ്റിക്കുക എന്നാണ് അര്‍ത്ഥം. )

പാല്‍ മുതുക്കിന്‍ കിഴങ്ങിന്‍ ചൂര്‍ണം പാല്‍ മുതുക്കിന്‍ കിഴങ്ങിന്‍ നീരില്‍ ഭാവന ചെയ്ത് തേനും നെയ്യും ചേര്‍ത്തു കഴിക്കുക. നൂറു സ്ത്രീകളെ പ്രാപിക്കുവാന്‍ തക്ക വീര്യം ഉണ്ടടാകുമെന്ന് ആചാര്യര്‍ പറയുന്നു.

15 ഗ്രാം പാല്‍ മുതുക്കിന്‍ കിഴങ്ങ് അരച്ച് നെയ്യും പാലും ചേര്‍ത്ത് കഴിക്കുക.വുദ്ധനും യുവാവായി തീരും.

നായ്ക്കുരണപരിപ്പ് , വയല്‍ച്ചുള്ളിയരി ഇവ പൊടിച്ച് കറന്ന ചൂടോടെ പാലില്‍ കഴിക്കുക. ഒരിക്കലും ക്ഷീണം തോന്നുകയില്ല. ലൈംഗികമായി ഏറെ നേരം പ്രവര്‍ത്തിക്കാം.

വെളുത്ത കുന്നിയുടെ വേരു പൊടിച്ച് കറന്ന ചൂടോടെ കൂടിയ പാലില്‍ ചേര്‍ത്ത് കഴിക്കുക.

15 ഗ്രാം ഇരട്ടി മധുരം പൊടിച്ച് തേനും നെയ്യും സമമല്ലാതെ ചേര്‍ത്ത് കഴിച്ച ശേഷം പാല്‍ കുടിക്കുക.

ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളിയരി, ശതാവരിക്കിഴങ്ങ്, നായ് ക്കുരണ പരിപ്പ് കുറുന്തോട്ടി വേര്,വന്‍ കുറുന്തോട്ടി വേര് ഇവ പൊടിച്ച് പാലില്‍ ചേര്‍ത്ത് രാത്രിയില്‍ കഴിക്കുക.

ഉഴുന്ന് നെയ്യില്‍ വറുത്ത് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക. ഇത് ശുക്ല വര്‍ദ്ധകമാമെന്നും സ്ത്രീയെ സംതുപ്തയാക്കാന്‍ ഇതു മൂലം കഴിയുമെന്നും ആചാര്യര്‍ പറയുന്നു.

നല്ല വെളുത്ത തൈരിന്‍ പാട എടുത്ത് (ദധ്നസാരം) അതില്‍ കുരുമുളക്, കൂവനൂറ്,ഏലത്തരി ഇവ പൊടിച്ചിട്ട് പഞ്ചസാരയും തേനും ചേര്‍ത്ത് തുണി ഉപയോഗിച്ച് തുടച്ച് വുത്തിയാക്കിയ ഒരു പുതിയ കുടത്തിലാക്കി അടച്ചു കെട്ടി വക്കുക. ഇതിനെ രസാള എന്നാണ് വിളിക്കുന്നത്. തണുത്ത നവരയരിച്ചോറ് നെയ്യും ചേര്‍ത്ത് ഭക്ഷിച്ചതിനു ശേഷം രസാള കഴിക്കുക. ലൈംഗിക ബലക്ഷയം മാറും. മാത്രമല്ല ശുക്ല വുദ്ധിയും ലഭിക്കും.

വാജീകരണ ഔഷധക്കൂട്ട്

മുരിങ്ങക്കായ പത്തെണ്ണം മുറിച്ച് ആവിയിൽ പുഴുങ്ങി, അകത്തുളള മാംസള ഭാഗവും കുരുവും ചുരണ്ടിയെടുത്ത് അരച്ച് വെക്കുക ,
പഴുത്തു തുടങ്ങാറായ രണ്ടു നേന്ത്രപ്പഴം തൊലിനീക്കി അരിഞ്ഞ് കുറച്ച് നെയ്യിൽ വഴറ്റിയ ശേഷം അരച്ച് വെക്കുക.

ഏലയ്ക്ക, തക്കോലം, ചുക്ക്, കുരുമുളക്, തൃപ്പലി, ജാതിക്ക, നാഗപ്പൂവ്, നിലപ്പനക്കിഴങ്ങ്, അമുക്കുരം, നായ്ക്കുരണ പരിപ്പ്, ഇവകൾ പത്ത് ഗ്രാം വീതം പൊടിച്ച് സൂക്ഷിക്കുക.

ഇരുന്നൂറ്റി അൻപത് ഗ്രാം കറുത്ത ഉണക്കമുന്തിരിയും, ഇരുന്നൂറ്റി അൻപത് ഗ്രാം ജീരകവും ,ഒരു കിലോഗ്രാം തെങ്ങിൻ ചക്കരയും, നാല് ലിറ്റർ വെളളം ചേർത്ത് തിളപ്പിച്ച് കുറുക്കി രണ്ട് ലിറ്ററായി പിഴിഞ്ഞരിച്ചത്,

ഓട്ടുരുളിയിൽ പകർന്ന് അടുപ്പേറ്റി, അരച്ച് വെച്ച മുരിങ്ങയും, പഴവും ചേർത്ത് തിളപ്പിച്ച് ശേഷം ചെറുതീയിൽ വറ്റിച്ച് ,കൈവിരലിൽ ഒട്ടിനിൽക്കുന്ന പാകത്തിൽ വാങ്ങി, നൂറ് ഗ്രാം പശുവിൻ നെയ്യ് ചേർത്തിളക്കി, പൊടിച്ചു സൂക്ഷിച്ചിരിക്കുന്ന മരുന്ന് വിതറി ഇളക്കി യോജിപ്പിച്ചു തണുത്തതിനു ശേഷം ,അൻപത് ഗ്രാം തേൻ ചേർത്ത് ഇളക്കി മുറുക്കി വെക്കുക.

ഒരു ടീസ്പൂൺ വീതം രാവിലെയും, രാത്രി ഭക്ഷണശേഷവും സേവിക്കുക,
ശരീര ശോഷം മാറ്റുവാനും, ലൈംഗിക വിരക്തി മാറ്റുവാനും, ശുക്ള വർദ്ധനവിനും, ഈ ലേഹം സേവിക്കുന്നത് നന്ന്.
പ്രമേഹ രോഗികൾ ഉപയോഗിക്കരുത് .

Comments