ചിത്തിരപ്പാല


ചിത്തിരപ്പാല

ഔഷധങ്ങളുടെ കലവറയാണിവള്‍.......ഒപ്പം ഇലക്കറിയും.....!!!

ചിത്തിര പാല, അതിന്റെ ഗുണങ്ങള്‍ കേട്ടോളൂ . 

നമ്മുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുന്ന ഒരു ചെടിയും പാഴ്ചെടികള്‍ അല്ലെന്നു അറിയുവിന്‍ നമുക്കുണ്ടാകുന്ന ഓരോ രോഗങ്ങള്‍ക്കും ഈശ്വരന്‍ തനിയെ കൃഷി ചെയ്തു തരുന്നതു നന്ദികെട്ട നമ്മള്‍ നിര്‍ദ്ദയം അതിനെ നശിപ്പിച്ചു കളഞ്ഞിട്ടു കണ്ട ക്രീമും പേസ്റ്റും തപ്പി നടന്നു കാശ് പോകുന്നതല്ലാതെ മിച്ചം ഒന്നും ഇല്ല രോഗം അവിടെ തന്നെ ഉണ്ട് . 
Euphorbia Hirta ഇതാണ് ചിത്തിര പാലയുടെ ശാസ്ത്രീയ പേരു. ചിത്തിര പാല പല തരം ഉണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന ചിത്തിര പാല യുടെ പടം നോക്കുക .
ഔഷധ ഗുണങ്ങള്‍ :
ഒരു കൈപ്പിടി അളവ് ഇതിന്റെ ഇല എടുത്തു നെയ്യ് , ചെറു പയര്‍ ചേര്‍ത്തു വഴറ്റി എടുത്തു കഴിച്ചാല്‍ വായ്‌ പുണ്ണ്‍ , ചുണ്ട് വെടിച്ചു കീറുന്നത് ,അള്‍സര്‍ ഫിഷര്‍ എന്നിവകള്‍ ശമിക്കും .
ഇതിന്റെ പൂവ് എടുത്തു പാല്‍ ചേര്‍ത്തു മഷി പോലെ അരച്ച് നാടന്‍ പശുവിന്‍ പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ ഒരാഴ്ച കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും .
ചിത്തിരപാല ഇലയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്തു നല്ലവണ്ണം അരച്ച് ചോറിന്റെ കൂടെ കഴിച്ചാല്‍ മലബന്ധം മാറും .ശരീര ഉഷ്ണം കുറയും .
ചിത്തിര പാല ഇല അരച്ച് പരുക്കളില്‍ നീര് ഉള്ളിടത്ത് പുരട്ടിയാല്‍ അവകള്‍ പെട്ടെന്ന് ശമിക്കും .
ചിത്തിരപാല ഇല അരച്ച് പശുവിന്‍ മോരില്‍ രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ വെള്ള പോക്ക് ശമിക്കും .
ചിത്തിര പാല ഇല പൊട്ടിക്കുമ്പോള്‍ വരുന്ന പാല്‍ അരിമ്പാറ /tags നു മുകളില്‍ രണ്ടോ മൂന്നോ ദിവസം പുരട്ടിയാല്‍ അവകള്‍ പൊഴിഞ്ഞു പോകും .

Comments