അകത്തി/അകത്തിച്ചീര/അഗത്തി/അഗസ്ത്യാർ മുരിങ്ങ/രുദ്രമന്ദാരം/രുദ്രമരം


അകത്തി/അകത്തിച്ചീര/അഗത്തി/അഗസ്ത്യാർ മുരിങ്ങ/രുദ്രമന്ദാരം/രുദ്രമരം
ശാ. നാ  : Sesbania grandiflora (L.)Pers. 
    കുടുംബം : Leguminosae
    ഇംഗ്ലീഷ് : Swamp Pea, Agathi, Flamingo Bill, Humming Bird Tree
    സംസ്കൃതം : അഗസ്തി,കുംഭയോനി,മുനിദ്രുമഃ
ഇന്തോനേഷ്യൻ സ്വദേശിയായ ഈ സസ്യം ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖലാപ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.സിദ്ധവൈദ്യത്തിന്റെ പിതാവായി കരുതപ്പെടുന്ന അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമാണിതെന്നും വിശ്വസിക്കപ്പെടുന്നു.ഏഴു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ തൊലി,ഇല,പൂവ്,കായ എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. നിശാന്ധത,അസ്ഥിസ്രാവം,വ്രണങ്ങൾ എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.ഇലക്കറിയായും ഉപയോഗിക്കുന്നു.

Comments