അടപതിയൻ

അടപതിയൻ

Apocynaceae കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ അടപതിയൻ. (ശാസ്ത്രീയനാമം: Holostemma ada-kodien). ഇത് നാഗവല്ലി, അടകൊടിയൻ എന്നീ പേരിലും അറിയപ്പെടുന്നു.

അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു‌. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ്‌ ഈ സസ്യത്തിന്റെ പേര്‌.

കേരളം, മഹാരാഷ്ട്ര, കൊങ്കൺ‍ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ്‌ അനുകൂല കാലാവസ്ഥ.

അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു‌. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ്‌ ഈ സസ്യത്തിന്റെ പേര്‌.

വിതരണം തിരുത്തുക
കേരളം, മഹാരാഷ്ട്ര, കൊങ്കൺ‍ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ്‌ അനുകൂല കാലാവസ്ഥ.

സുകുമാരഘൃതം,ജീവന്ത്യദിഘൃതം, ജീവന്ത്യാദി ചൂർണം,ജീവന്ത്യാദി കഷായം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മാനസമിത്രം വടകം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയൻ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിക്കാം.

Comments