ത്രിഫല എന്ന ഔഷധ കൂട്ടിനെ അടുത്തറിയാം


ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് ത്രിഫല എന്ന ഔഷധ കൂട്ടിനെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് കൂട്ടുകൾ ചേർന്നാൽ ത്രിഫലയായി. ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്. ത്രിഫലങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയുടെ കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ദീർഘ കാലം സൂക്ഷിക്കാവുന്നതാണ് ഇതുണ്ടാക്കുന്ന അളവ് 3:2:1 എന്നതാണ് (നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകളൾ)

"ത്രിഫല ചൂർണ്ണം" അഥവാ "വരാ ചൂർണ്ണം" പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ദീർഘകാലം  ഉപയോഗിക്കുന്നത് നല്ലതല്ല അഞ്ചു മുതൽ 10 ഗ്രാം വരെ ത്രിഫല  നെയ്യും, നെയ്യുടെ ഇരട്ടി തേനും കൂട്ടിക്കുഴച്ച് രാത്രി കിടക്കാൻ നേരം കഴിക്കുന്നത് കണ്ണിന് നല്ലതാണ്  കഴുത്തിന് മുകളിലോട്ടുള്ള അസുഖങ്ങൾക്ക് നല്ലതാണ്. അതുപോലെതന്നെ  സുഖശോധന ഉണ്ടാക്കാൻ സഹായിക്കും. അകാലനര ഇല്ലാതാക്കാനും ത്രിഫല നല്ലതാണ്. അതുപോലെതന്നെ യൗവനം നിലനിർത്താൻ , രോഗപ്രതിരോധ ശേഷി കൂട്ടാൻ ത്രിഫല വിധിപോലെ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൂടാതെ അമിതവണ്ണം കുറയ്ക്കാൻ ഇതു സഹായിക്കും.

വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമം അനുഭവപ്പെടുന്നു. കടുക്ക ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്

ശാസ്ത്രീയ നാമം: Terminalia chebula

ഉയർന്ന വർഗ്ഗീകരണം: ട്രോപ്പിക്കൽ അൽമോണ്ട്

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. 

ശാസ്ത്രീയ നാമം: Phyllanthus emblica

ഉയർന്ന വർഗ്ഗീകരണം: ഫൈല്ലാന്തസ്

റാങ്ക്: സ്പീഷീസ്

Family: Phyllanthaceae

Species: P. emblica

വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു് താന്നി. (Terminalia bellirica)  വിഭീതകി എന്നു സംസ്കൃതത്തിൽ. വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ‌ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും.  ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്.

🙏

(ഡോ.പൗസ് പൗലോസ്)


Comments