അഗത്തി ചീര (അഗസ്ത്യ ചീര )
വീടുകളുടെ പരിസരത്തു തന്നെ വളർത്താവുന്ന പയർ വർഗ്ഗത്തിൽ പ്പെടുന്നൊരു ചെറു മരമാണ് അഗത്തിച്ചീര. മുരിങ്ങയോട് സാദൃശ്യമുള്ള ഈ വൃക്ഷത്തിനെ അഗത്തി മുരിങ്ങയെന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഹമ്മിങ്ങ്ബേർഡ്ട്രീ എന്നറിയപ്പെടുന്ന അഗത്തിയുടെ ശാസ്ത്രീയ നാമം സെസ്ബാനിയ ഗ്രാണ്ടിഫ്ലോറ എന്നാണ്. അഗസ്ത്യ മുനിയ്ക്ക് ഇഷ്ട്ടപ്പെട്ട മരമായത് കൊണ്ടാണ് അഗത്തിച്ചീരയെന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ഇലകളും പൂക്കളും ആഹാരാവശ്യത്തിനും വേരും ഇലകളും ഔഷധത്തിനായും ഉപയോഗിച്ചു വരുന്നു. അഗത്തിയിലകളിട്ടു വെള്ളം തിളപ്പിച്ച് ദാഹശമിനി യായിട്ടുപയോഗിക്കാം. മുരിങ്ങയിലയിലടങ്ങിയുട്ടുള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങൾ അഗത്തിയിലയിലുണ്ട്.വിറ്റാമിൻ A യുടെ കലവറയായ ഈ ഇലക്കറിയൊരു നേത്രരോഗസംഹാരി കൂടിയാണ്.
ബലമുള്ള ശാഖകളുള്ള ഈ മരച്ചീരജൈവവേലി നിർമ്മാണത്തിന് ഏറ്റവും യോജിച്ച സസ്യമാണ്. പടർന്നു വളരുന്ന പച്ചക്കറിയിനങ്ങൾക്ക് താങ്ങായും അഗത്തിഉപയോഗിക്കാം.6-9 മീറ്റർ വരെ പൊക്കം വയ്ക്കുമെങ്കിലും നേരത്തെ മണ്ട നുള്ളിക്കൊടുത്ത് ധാരാളം ശഖകളുണ്ടാക്കിയാൽ കൂടുതൽ ഉയരത്തിൽ പോകാതെ നിർത്തിയാൽ ഇലകളും പൂക്കളും പറിച്ചെടുക്കുന്നതിനു സൗകര്യമായിരിക്കും. അഗത്തിയിലയിൽ മാംസ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫെറസ്, ഇരുമ്പ്, നാരുകൾ, ജീവകം-എ, സീ തുടങ്ങി അറുപതിൽപ്പരം പോക്ഷകങ്ങളടങ്ങിയിട്ടുണ്ട്.
അഗത്തിച്ചീര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനങ്ങൾ.
അഗത്തിച്ചീരയുടെ ഇല, പൂവ്, വിത്ത്, തൊലി, വേര് എന്നിവ വിവിധ ഔഷധങ്ങളിൽ ഉപയോഗി\ക്കുന്നുണ്ട്.
1. ദഹനത്തെ സഹായിക്കുന്നു
2. ശരീരത്തിൽ നിന്നും വിഷാംശം പുറന്തള്ലാൻ സഹായിക്കുന്നു
3. കുടലിലും തൊണ്ടയ്ക്കും വായിലുമുണ്ടാകുന്ന അൾസറുകൾക്ക് ശമനമുണ്ടാക്കും.
5. അഗത്തിച്ചീരയുടെ ഇലകളിട്ടു തിളപ്പിച്ച വെള്ളം നല്ല ദാഹശമിനിയും മൂത്രാശയക്കല്ലിന്റെ അന്തകനുമാണ്.
6. നിശാന്ധതയ്ക്കും വിറ്റാമിൻ-എ യുടെ അഭാവത്താലുണ്ടാകുന്ന മറ്റു നേത്ര രോഗങ്ങൾക്കും ശമനമുണ്ടാക്കും.
7. അഗത്തിയിലയിലടങ്ങിയിട്ടുള്ള കാത്സ്യവും ഇരുമ്പിന്റെ അംശവും എല്ലുകൾക്ക് ബലമേകാൻ സഹായിക്കുന്നു.ദിവസ്സവും കുറച്ച് അഗത്തിച്ചീര കഴിച്ചാൽ പ്രായാധിക്യം കൊണ്ടും വാതസംബന്ധമായ അസ്സുഖങ്ങൾ കൊണ്ടുമുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
ഗുണങ്ങൾ
ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
പൂവിൽ ജീവകം ബി, സി.
വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.
അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം മുറിവുണങ്ങും.
വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം.
വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.
മുരിങ്ങക്കായ് പോലെ നീളമുള്ള കനം കുറഞ്ഞ കായ്കളാണ് ഇവയ്ക്കുള്ളത്. ഏകദേശം 20 മുതൽ 50 വരെ വിത്തുകൾ അതിനുള്ളിലുണ്ടാകും.
പൂവ് ഉപയോഗിച്ച് തോരനുണ്ടാക്കാം
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW