വിഷ്ണുക്രാന്തി


വിഷ്ണുക്രാന്തി

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. 

ശാസ്ത്രീയ നാമം: Evolvulus alsinoides

റാങ്ക്: സ്പീഷീസ്

രസാദി ഗുണങ്ങൾ രസം :കടു, തിക്തം

ഗുണം :രൂക്ഷം, തീക്ഷ്ണം.

വീര്യം :ഉഷ്ണം വിപാകം :കടു

വെളുത്ത പൂ ഉള്ളത് വിഷ്ണുക്രാന്തി. ഇല അണ്ഡാ കാരം. തറപറ്റി വളരും. നീല പൂവുള്ളത് കൃഷ്ണ ക്രാന്തി അൽപം നീണ്ട ഇല. അൽപം ഉയർന്ന് വളരും

വിഷ്ണുക്രാന്തി വിഷ ഹരമാണ്.സ്ത്രീകൾക്ക് ശരീര പുഷടിക്കും ഗർഭ രക്ഷക്കും ഓർമകുറവിനും പനിക്കും ആസ്മക്കും നല്ലതാണ്. ഓർമകുറവിനും ആസ്മക്കും ബാലനര മുടി പൊഴിച്ചിൽ ഇവക്കും നന്ന് . വിട്ടു വിട്ടു വരുന്ന പനിക്ക് അതിരാവിലെ വിഷ്ണു കന്തി: അരച്ച് നെല്ലിക്ക അളവ് പശുവിൻ പാലിൽ . കൊടുത്താൽ ശമിക്കും. വിഷ്ണുക്രാന്തിയുടെ തനിനീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും കൊടുത്താൽ സന്നിപാത ജ്വരം ശമിക്കും.ഇതിന്റെ നീര് രണ്ടോ മൂന്നോ സ്പൂണ്‍ കൊടുത്താല്‍ പനി കുറക്കും.ബുദ്ധിമാന്ദ്യം, ഓര്‍മ്മ ക്കുറവ് ഇവക്കു നല്ലതാണ്‌.സന്താനോല്പാദനശേഷി വര്‍ധിപ്പിക്കും.

 ഗർഭ രക്ഷക്കും പ്രത്യുൽപാദന ശേഷി വർദ്ധനക്കും വിശേഷം.രണ്ടോ മൂന്നോഗ്രാം വിഷ്ണുക്രാന്തി അരച്ച് തേൻ ചേർത്ത് നാക്കിൽ തേച്ചു കൊടുക്കുകയും ചെറു നാരങ്ങ നീരിൽ മുക്കി പിഴിയാതെ ഉണങ്ങിയ കോട്ടൺ ജട്ടി ദിവസവും രണ്ടോ മൂന്നോ എണ്ണം മാറി മാറി ധരിപ്പിക്കുകയും ചെയ്താൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴക്കുന്ന ശീലം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൂർണമായും ശമിക്കും

..ഹരിക്കാന്തിജ നിജം വൃ ഷ്യം

ജ്വരഘ്നം ബുദ്ധി വർദ്ധകം

രക്ത വൃദ്ധിംസ രം ശ്രേഷ്ട്രം

ശീതം ഹൃദ്യം രസായനം.
…….(രാജവല്ലഭ നിഘണ്ടും / മദന പാലനിഘണ്ടു) ജ്വരഘ്ന ഔഷധം (ഭാവപ്രകാ ശം) മഞ്ഞയും വെള്ളയും പാടല വ ർ ണ പൂക്കളു മുള്ളവ യുണ്ട്. ഇലയും പൂവും കായും കുംചുവപ്പുനിറമുള്ള ഒരിനവും പറയപെടുന്നുണ്ട്. സമുല സ്വരസം…അൾസി മേഴ്സിലും ബുദ്ധിമാന്ദ്യത്തിലും ഗുണം ചെയ്യും…..




Comments