ഐഡൻറിറ്റി ക്രൈസിസ്

ഈ കാലഘട്ടത്തിൽ കോളേജ് പഠനം പൂർത്തിയാക്കി ഇറങ്ങിയ യുവതിയുവാക്കളിൽ കണ്ടുവരുന്ന ഒരു പ്രധാന മാനസികാവസ്ഥയാണ് ഐഡൻറിറ്റി ക്രൈസിസ് എന്ന് പറയുന്നത്. ആയുർവേദ വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങിയ ചിലരിലും ഇത് കാണുന്നുണ്ട്. സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കേണ്ട ശാസ്ത്രത്തെ തള്ളി പറയുന്ന പ്രവണത അതുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന യുവതലമുറയിൽ പെട്ട ആളുകൾ മനസ്സിന്റെ സമനില നഷ്ടപ്പെട്ട് പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു ജീവിതം നയിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്വത്വത്തിന്റെ രൂപീകരണം എന്ന് വിശ്വസിച്ച മനശാസ്ത്രജ്ഞൻ എറിക് എറിക്സൻ ആണ് സ്വത്വബോധം എന്ന ആശയം മുന്നോട്ടു വച്ചത്.

ഒരു വ്യക്തിയുടെ സ്വത്വബോധം സുരക്ഷിതമല്ലാത്തതായി മാറുന്ന അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഒരു കാലഘട്ടം. വ്യക്തിപരമായ മനശാസ്ത്രപരമായ സംഘർഷം, പ്രത്യേകിച്ച് ഒരാളുടെ സാമൂഹിക പങ്കിനെക്കുറിച്ചുള്ള ആശയക്കുഴപ്പവും പലപ്പോഴും വ്യക്തിത്വത്തിന്റെ തുടർച്ച നഷ്ടപ്പെടുന്നതിന്റെ ഒരു വികാരവും ഉൾപ്പെടുന്ന ആ വ്യക്തിക്ക് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന മാനസികാവസ്ഥ ഉണ്ടാകുന്നു.

ജീവിതത്തിലുടനീളം ആളുകൾ വിവിധ ഘട്ടങ്ങളിൽ, പ്രത്യേകിച്ചും വലിയ മാറ്റത്തിന്റെ ഘട്ടങ്ങളിൽ അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഐഡൻറിറ്റി ക്രൈസിസ്ന് കാരണമാകുന്നു ഉദാഹരണം താഴെ പറയുന്നു.

1)നല്ല ഒരു ആയുർവേദ ഡോക്ടർ ആകാൻ കഴിയാത്തത് അതിനു പ്രധാന കാരണം ആയുർവേദം പഠിക്കുമ്പോഴും ആധുനിക വൈദ്യശാസ്ത്രം ആയിരിക്കും മനസ്സിൽ മുഴുവൻ അത് പിന്നീട് ഒരു അപകർഷതാബോധത്തിന് കാരണമാകും.അല്ലെങ്കിൽ പഠിച്ച ശാസ്ത്രത്തെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ ഇരിക്കുന്നത്. അങ്ങനെയുള്ള ചില വ്യക്തികൾ നമ്മുടെ ചുറ്റുമുണ്ട് അന്ധമായ ആധുനികവൈദ്യശാസ്ത്ര ആരാധന വെച്ചു പുലർത്തുന്നവർ.

2)ജോലി നഷ്ടപ്പെടുകയോ ആരംഭിക്കുകയോ ചെയ്യുക

3)ഒരു പുതിയ ബന്ധം ആരംഭിക്കുന്നത്. അല്ലെങ്കിൽ വിവാഹ ബന്ധം വേർപെടുത്തുകയോ മറ്റു ചെയ്യുക.

4)പ്രിയപ്പെട്ട ഒരാളെ ജീവിതത്തിൽ നഷ്ടപ്പെടുന്നു

5) ജീവിതത്തിൽ മനസ്സിന് ഒരു ആഘാതകരമായ സംഭവം അനുഭവിക്കുന്നത്

6) സ്വന്തം ആരോഗ്യസ്ഥിതി മോശമാകുന്നത്.

7)വിഷാദം, ബൈപോളാർ ഡിസോർഡർ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവ ഉൾപ്പെടെയുള്ള മാനസികരോഗമുള്ളവരിലും ഐഡന്റിറ്റി പ്രതിസന്ധികൾ സാധാരണമാണ്.

ഐഡന്റിറ്റി പ്രതിസന്ധിക്കുള്ള ചികിത്സ
----------------------------------------------

1)നിങ്ങളുടെ ഉള്ളിലോട്ട് ശരിക്കും കുറച്ച് സമയമെടുത്ത് നോക്കി
നിങ്ങൾ ഇഷ്ടപ്പെടുന്നതും ഇനി ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ച് സ്വയം ചില ചോദ്യങ്ങൾ ചോദിക്കുക. നിങ്ങൾ നിങ്ങളെത്തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക.

2)സന്തോഷം കണ്ടെത്താനുള്ള വഴികളും ദുഃഖങ്ങൾ നേരിടാനുള്ള വഴികളും തിരയുക.

3)പുറത്തുനിന്നുള്ള സഹായം തേടുക. എന്നുപറഞ്ഞാൽ കൈവിട്ടുപോയാൽ നല്ല ഒരു കൗൺസിലിങ്ങിന് വിധേയനാകണം

അത്തരം സ്വത്വം നഷ്ടപ്പെട്ട വ്യക്തികൾക്ക് ഉത്കണ്ഠയും, വിഷാദം, ആത്മവിശ്വാസം നഷ്ടപ്പെടൽ, സാമൂഹിക ഉത്കണ്ഠ, ഒറ്റപ്പെടൽ, വിട്ടുമാറാത്ത ഏകാന്തത എന്നിവയ്ക്ക് കാരണമാകാം. ഇവയെല്ലാം മറ്റ് ആളുകളുമായി ബന്ധപ്പെടാനുള്ള നമ്മുടെ കഴിവിനെ നശിപ്പിക്കും നമുക്ക് ഒരു വ്യക്തിത്വം ഇല്ലാതെയാവുന്നു.

മാതാപിതാക്കൾ, സമപ്രായക്കാർ, മറ്റ് റോൾ മോഡലുകൾ എന്നിവരിൽ നിന്ന് പരോക്ഷമായി ഒരു വ്യക്തി തന്റെ ഐഡന്റിറ്റി നേടുന്നത്. മാതാപിതാക്കൾ അവരെ എങ്ങനെ കാണുന്നുവെന്ന് അവർ മനസ്സിലാക്കുന്നു. അവരുടെ മാതാപിതാക്കൾ അവരെ വിലകെട്ടവരായി കാണുന്നുവെങ്കിൽ, അവർ സ്വയം വിലകെട്ടവരാണെന്ന് സ്വയം നിർവചിക്കും. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ അപ്പൻ അവനെ വില കെട്ടവൻ ആയി കണ്ടാൽ അവന് സ്വയം തോന്നും ഞാൻ ഒരു പാഴ്ജന്മം ആണെന്ന്.

നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ വ്യക്തിത്വം 'നഷ്ടപ്പെടുത്താൻ' കഴിയില്ല. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ , അടിച്ചമർത്തുന്നതായ കാര്യങ്ങൾ കൊണ്ട് നമ്മുടെ വികാരങ്ങൾ മന്ദീഭവിപ്പിക്കുകയും ചെയ്യുമ്പോൾ നമുക്ക് ക്രമേണ വിഷാദ രോഗം പിടിപെടുകയും സ്വയം നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും.

ഒരു വ്യക്തിക്ക് ചുറ്റുമുള്ള സംസ്കാരം, ഭാഷ, മതം , രാഷ്ട്രീയം എന്നിവ അവരുടെ സ്വത്വത്തിന്റെ രൂപീകരണത്തിലെ നാല് പ്രധാന ഭാഗങ്ങളാണ്. ഈ ഘടകങ്ങൾ മാറുന്നതിനനുസരിച്ച് ആളുകൾക്ക് ലോകത്തെയും അവരുടെ ദൈനംദിന ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടും മാറ്റുന്നു. അവരുടെ അഭിപ്രായങ്ങൾ, കാഴ്ചകൾ, സമ്പ്രദായങ്ങൾ, സ്വയം-ഇമേജ് എന്നിവയെല്ലാം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ സംസ്കാരം നഷ്ടപ്പെടുകയാണ് എങ്കിൽ അത് ആ വ്യക്തിയുടെ സ്വത്വ രൂപീകരണത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ നല്ലതും ചീത്തയുമായ സംഭവവികാസങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഇതിൽ ജീവിതത്തിൽ തുടർച്ചയായി മോശപ്പെട്ട സംഭവവികാസങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നത്. അത് വീണ്ടെടുക്കാൻ തീർച്ചയായും ഒരു മനോരോഗ വിദഗ്ദ്ധനെ കാണേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ജോലിസ്ഥലത്തും കുടുംബത്തിനുള്ളിലും വളരെ നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ അതിന് നിങ്ങളുടെ സ്വത്വ രൂപീകരണത്തിൽ വളരെ അധികം
സഹായിക്കുന്നതാണ്. നിങ്ങളുടെ മൂല്യങ്ങൾ, താൽപ്പര്യങ്ങൾ, അഭിനിവേശങ്ങൾ, ഹോബികൾ എല്ലാം തന്നെ നിങ്ങൾക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കി തരുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അല്ലെങ്കിൽ അവസാനം കുതിരവട്ടം പപ്പുവിന്റെ അവസ്ഥ വരും.

നന്ദി

ഡോ. പൗസ് പൗലോസ്

Comments