മാഷ തൈലം

മാഷ തൈലം

ഉഴുന്ന് , കുറുന്തോട്ടിവേര് , അരത്ത , ദശമൂലം , യവം , ലന്തക്കുരു , മുതിര ഇവ ഓരോന്നിന്റേയും കഷായം ഇടങ്ങഴി വീതം , ആട്ടിൻ മാംസരസം ഇടങ്ങഴി , എണ്ണ ഇടങ്ങഴി , പാൽ നാലിടങ്ങഴി , എല്ലാം കൂടി ചേർത്തു അതിൽ അരത്ത , നായിക്കുരണയരി , ഇന്തുപ്പ് , ചതകുപ്പ , ആവണക്കിൻ വേര് , മുത്തങ്ങ , ജീവനീയഗണൗഷധങ്ങൾ , കുറുന്തോട്ടിവേര് , ചുക്ക് , മുളക് , തിപ്പലി ഇവ മുന്ന്കഴഞ്ചി വീതം കല്പം ചേർത്തു കാച്ചിയരിച്ചു ഉപയോഗിക്കണം . കൈവിറയൽ , തലവിറയൽ , ബാഹുശോഷം , അപബാഹു കം , ബാധിർയ്യം , കർണ്ണശൂല , കർണ്ണനാദം , വിശ്വാചി , അർദ്ദിതം , കുന് ഗൃദ്ധസി , അപതാനകം എന്നീ രോഗങ്ങൾ ശമിക്കും . വസ്തി , അഭ്യംഗം , പാനം , നസ്യം ഇവയിലൂടെ ഈ തൈലം ഉപയോഗിക്കാം . ഈ മാഷ തൈലം കഴുത്തിന് മേലോട്ടുണ്ടാകുന്ന രോഗങ്ങൾക്കെല്ലാം നല്ലതാകുന്നു . എല്ലാം സപ്തമിവിഭക്ത്യന്തമായി പറഞ്ഞതുകൊണ്ട് എല്ലാ കഷായവും ഓരോ ഇടങ്ങഴിയെടുക്കണം .

Comments