കറുക

കറുക

ശാസ്ത്രീയ നാമം: Bin-Cynodan Dactylon) : കറുകയുടെ ദേവത ആദിത്യന്‍/ബ്രഹ്മാവ് ആണ്. കറുക ദുര്‍വ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഗണപതിഹോമത്തിനും മറ്റു പലഹോമത്തിനും കറുക ഉപയോഗിക്കുന്നുണ്ട്. കറുകയുടെ പുക അന്തരീക്ഷശുദ്ധി ഉണ്ടാക്കും. ഗണപതിക്കു കറുക മാല ചാര്‍ത്തുന്നതും പ്രസിദ്ധമാണല്ലൊ.കറുക സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ, ഭാര്‍ഗവി എന്നൊക്കെ അറിയപ്പെടുന്നു.ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണു വിശ്വാസം.
ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. കറുക എണ്ണകാച്ചിത്തേച്ചാല്‍ ചര്‍മ്മരോഗം വ്രണം എന്നിവ മാറും. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.കറുക ഒഴികെ ബാക്കി ഒന്‍പതു ചെടികളും പുഷ്പിക്കുന്നവയാണ്. അതുകൊണ്ടാവം കറുകയ്ക്ക് ഇവയില്‍ ശ്രേഷ്ടഷ്സ്ഥാനം നല്‍കിയിരിക്കുന്നത്

Comments