ആക്രോട്ടണ്ടി (വാൾനട്ട് )
വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ആംഗലേയ നാമവും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലാണ് അറിയപ്പെടുന്നത്. അക്ഷോഡം, അക്ഷോളം, മല ഉക എന്ന് സമാന നാമങ്ങൾ. ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനയ്ക്കുള്ള ചായങ്ങൾ നിർമ്മിക്കുവാനുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്.
ബദാം പരിപ്പ് , കശുവണ്ടിപ്പരിപ്പ് പോലെ ഉത്തമമായ ഒരു ഫലമാണ് അക്രോട്ടണ്ടിയും. ഈ മരം ഏകദേശം 100 അടി ഉയരത്തിൽ സംയുക്തപത്രങ്ങളോടുകൂടി വലിയ വൃക്ഷമായി വളരുന്നു. ഒരേ മരത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാകും.
ബദാം പരിപ്പ് , കശുവണ്ടിപ്പരിപ്പ് പോലെ ഉത്തമമായ ഒരു ഫലമാണ് അക്രോട്ടണ്ടിയും(Walnut). ഈ മരം ഏകദേശം 100 അടി ഉയരത്തിൽ സംയുക്തപത്രങ്ങളോടുകൂടി വലിയ വൃക്ഷമായി വളരുന്നു.
ഒരേ മരത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാകും.
ഈ മരം കായ്ക്കാൻ പത്ത് പതിനഞ്ച് വർഷം വേണ്ടിവരും. രണ്ടു തരം പൂക്കളും ഒരേസമയം പുഷ്പിച്ചാൽ മാത്രമേ കായ വൃക്ഷം ആകുകയുള്ളൂ.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഫ്രാൻസ്, ഇറ്റലി എന്നീ നാടുകളിലാണ് അധികമായി വളരുന്നത്.
അക്രോട്ടണ്ടി ഇന്ത്യയിൽ ഇറക്കുമതി ചെയ്തു വരികയാണ്. ബദാം കായ് പോലെ പച്ചനിറത്തിൽ പക്ഷേ അണ്ഡാകൃതിയിൽ വളരെ മൃദുവായ ഒരു ഫലമായാണ് ഇത് വളർച്ച ആരംഭിക്കുന്നത്.
പുറമേയുള്ള പച്ച തോടിനകത്ത് കട്ടിയുള്ള തോടും ഇതിനകത്ത് ഭക്ഷ്യയോഗ്യമായ പരിപ്പും സ്ഥിതിചെയ്യുന്നു. മറ്റ് അണ്ടി വർഗ്ഗങ്ങളെക്കാൾ ശ്രേഷ്ഠമായ ഒന്നായി അക്രോട്ടണ്ടിയെ റോമാക്കാർ കരുതിയിരുന്നു. പുതിയ പരിപ്പിന്റെ സ്വാദ് മേന്മയേറിയതാണ്. പരിപ്പിന്റെ പുറമേയുള്ള തൊലി കയ്പു ഉള്ളത് ആകയാൽ ഭക്ഷിക്കുന്നതിനു മുമ്പ് അത് നീക്കം ചെയ്യണം. പരിപ്പ് പഴകുമ്പോൾ ഈ കയ്പു അപ്രത്യക്ഷമാവുകയും എണ്ണയുടെ ഉള്ളടക്കം വർദ്ധിക്കുകയും പരിപ്പിന് സാന്ദ്രത കൂടുകയും ചെയ്യുന്നു.
ഇതിൻറെ പോഷക ഗുണം എടുത്തു പറയുകയാണെങ്കിൽ 15% മാംസ്യവും 64 .4 ശതമാനം കൊഴുപ്പും 15% മധുരവും സ്വാദും നൽകുന്ന പഞ്ചസാരയും ആണ്. അതിനാൽ അവ ഒന്നാന്തരം ഊർജ്ജം പ്രധാനം ചെയ്യുന്ന ഫലമാണ്. ഇതിലെ എണ്ണ നിഷ്പ്രയാസം ദഹിച്ചു പോകുന്നതും ആണ്.100 ഗ്രാം പരിപ്പിൽ നിന്ന് 620- 650 കലോറി ഊർജ്ജം ലഭിക്കുന്നു.
വിറ്റാമിൻ എ 30 മില്ലിഗ്രാം തയാമിൻ ബി വൺ 48 മില്ലിഗ്രാം കാൽസ്യം 83 മില്ലിഗ്രാം ഫോസ്ഫറസ് 380 മില്ലിഗ്രാം ഇരുമ്പ് 2.3 മില്ലിഗ്രാം എന്ന ഈ തോതിൽ പോഷകഗുണങ്ങൾ ഉണ്ട്.
കാൽസ്യം അസ്ഥി നിർമ്മാണത്തിലും ഫോസ്ഫറസ് നാഡി ബലത്തിലും ഇരുമ്പ് രക്ത ഘടനയിലും വഹിക്കുന്ന പങ്ക് വലുതാണ്.
ഭക്ഷണം മൂല്യത്തിന് പുറമേ ഈ അണ്ടിപ്പരിപ്പ് നൽകുന്ന സേവനം സമീകൃത ഭക്ഷണത്തിലും സ്വാദുള്ള വിഭവ നിർമ്മാണത്തിലും അദ്വിതീയമാണ്.
പുതിയ പരിപ്പ് പൊടിച്ചത് ഏതുതരം പഴവർഗങ്ങളുടെ കൂടെയും ചേരും. പായസം, സൂപ്പ്, എന്നിവയോടു ചേർത്ത് പോഷണം ധന്യം ആകാവുന്നതാണ്.
ഇതിൻറെ പരിപ്പ് വറുത്തത് നല്ല ഗന്ധവും സ്വാദും ഉള്ളതാണ്.
കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചതിനുശേഷം അക്രോട്ടണ്ടി കഴിച്ചാൽ ദഹനപ്രക്രിയയെ (digestion) സഹായിക്കും.
ധാതുശക്തി വർദ്ധനവിന് (body strength) അക്രോട്ട് പരിപ്പ് കൽക്കണ്ടം ചേർത്ത് ദിവസേന സേവിക്കാം.
ഇത് ഹൃദയത്തിനും ശക്തി നൽകുന്നതാണ്. എന്നാൽ അധികം ഭക്ഷിച്ചാൽ അജീർണ്ണത്തിന് വഴിയൊരുക്കും.
തേനും അക്രോട്ടണ്ടിയും തുടർന്ന് ഉപയോഗിക്കുന്നതും ടോണിക് പോലെ ഗുണം നൽകും. അതിനാൽ ക്ഷയത്തിനും ബുദ്ധിമാന്ദ്യത്തിനും ഔഷധമാണ്.
അക്രോട്ട് പരിപ്പ് ദേഹപുഷ്ടി ഉണ്ടാക്കുന്നതാണ്.
ഈ മരത്തിൻറെ വേരും തൊലിയും തൊണ്ടയിലെ പുണ്ണ് ശമിപ്പിക്കുന്നതാണ്. വയറ്റിലെ നാട വിരകളെ അകറ്റും. മുലയിൽ നിന്നുള്ള അമിതസ്രാവം കുറയ്ക്കുകയും ചെയ്യും.
മരത്തോൽ ഇടിച്ച് കഷായം ഉണ്ടാക്കി സേവിക്കുന്നത് വയറിളക്കത്തിനും ശീതഭേദിക്കും ഗുണകരമാണ്.
ആർത്തവം ഇല്ലായ്മ, വേദനയോടുകൂടിയ ആർത്തവം എന്നിവയ്ക്കും ഈ കഷായം ഒരു മരുന്നാണ്. അക്രോട്ട് മരത്തിൻറെ ഇലകൾക്കും ഔഷധവീര്യം ഉണ്ട്. ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം അസ്ഥിസ്രാവം, യോനി വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ശമനമേകുന്നു.
അക്രോട്ട് മരത്തിൻറെ ഇലച്ചാറ് ശരീരത്തിൽ പുരട്ടിയാൽ സൂര്യപാതത്തിൽനിന്ന് രക്ഷനേടാൻ കഴിയുമെന്ന് ആയുർവേദത്തിൽ പറയുന്നു.
ഇലകളിൽ നിന്ന് എടുക്കുന്ന ലേപനം സൂര്യപാതത്തിന് ഉപയോഗിച്ചുവരുന്ന മറ്റെല്ലാ ഔഷധങ്ങളെകാളും ഫലപ്രദമാണ്.
പ്രതിദിനം അരക്കപ്പ് വാള്‍ നട്‌സ് കഴിക്കുന്നതു ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതായി പഠനം. വാള്‍ നട്‌സ് ശരീരത്തില്‍ പ്രോ ബയോട്ടിക് ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ സുഗമമാകുന്നു. കൂടാതെ മസ്തിഷ്‌ക, ഹൃദ്‌രോഗങ്ങളെയും കാന്‍സറിനെയും ഫലപ്രദമായി ചെറുക്കുന്നതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, വാള്‍ നട്‌സ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ദഹനത്തിനു സഹായിക്കുന്ന മൂന്ന് തരം ബാക്ടീരിയകള്‍ കൂടുന്നതായാണു കണ്ടെത്തിയത്. ഈ ബാക്ടീരിയ അന്ന നാളത്തിലെ സൂഷ്മാണുക്കളെയും ദഹനപ്രക്രിയയേയും പുഷ്ടിപ്പെടുത്തുന്നു. ലാക്‌ടോബാസിലസ്, റോസ്‌ബെറിയ, റുമിനോകോക്കേസിയ തുടങ്ങിയ അനുകൂല ബാക്ടീരിയകളാണ് പ്രോബയോട്ടിക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
'‘ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വാള്‍ നട്‌സിന് ഏറെ പ്രാധാന്യമുണ്ട്. ഹൃദയം മസ്തിഷ്‌കം തുടങ്ങിയവയുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്ന വാള്‍ നട്ട് കഴിക്കുന്നതിലൂടെ മികച്ച ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുവെന്നും പഠനം തെളിയിക്കുന്നു, ”
ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന അമേരിക്കയിലെ ലൂസിയാന സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലവ്‌റി ബേയ്‌ലി പറയുന്നു. ദഹനത്തിന് അനുകൂലമായ ബാക്ടിരീയകള്‍ വര്‍ധിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ഈ ബാക്ടീരിയകളുടെ എണ്ണം കുറഞ്ഞാല്‍ പൊണ്ണത്തടി, ആമാശയത്തില്‍ നീര്‍ക്കെട്ട് എന്നിവയ്ക്കു കാരണമാകുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW