ഈ പ്രകൃതിയിൽ ഔഷധം അല്ലാത്ത ഒരു സസ്യം 🌱പോലുമില്ല

ഈ പ്രകൃതിയിൽ ഔഷധം അല്ലാത്ത ഒരു സസ്യം  🌱പോലുമില്ല എല്ലാം സസ്യലതാദികളും🌱 ഔഷധമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ആയുർവേദത്തിൽ പറയുന്നത്. ചില ഔഷധസസ്യങ്ങൾ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല അതിനെ ശുദ്ധി ചെയ്തതിനുശേഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ആയുർവേദം തന്നെ ഏകദേശം ആയിരത്തി അഞ്ഞൂറിൽപ്പരം ഔഷധസസ്യങ്ങളെ കുറിച്ച് പറയുന്നു. ഏതു നാട്ടിൽ പോയാലും ആ നാടുകളിലെ നാട്ടുവൈദ്യ സമ്പ്രദായങ്ങളിൽ ഒരുപാട് ഔഷധസസ്യങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. അത്രമാത്രം ഔഷധസസ്യങ്ങാൽ അനുഗ്രഹീതമാണ് ഈ പ്രകൃതി എന്ന് പറയുന്നത് അത് യുക്തമായി ഉപയോഗിച്ചാൽ നമുക്ക് ആ ഔഷധസസ്യങ്ങളെ കൊണ്ട് ഒരുപാട് അസുഖങ്ങൾ സുഖപ്പെടുത്തുവാൻ സാധിക്കും. നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഭൂമി, ജലം, വായു , ആകാശം, അഗ്നി എന്നിവയാണ് ആ പഞ്ചമഹാഭൂതങ്ങൾ. അതുപോലെ തന്നെ ഓരോ ഔഷധ സസ്യവും ഈ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് അതിന്റെ ഏറ്റക്കുറച്ചിലുകൾ ഈ ഔഷധസസ്യങ്ങളിൽ ഉണ്ടെന്ന് മാത്രം. അതിനാലാണ് പഞ്ചമഹാഭൂത നിർമ്മിതമായ ഈ ശരീരത്തെ പഞ്ചമഹാഭൂത നിർമ്മിതമായ ഔഷധ സസ്യങ്ങളാൽ നമുക്ക് ചികിത്സിച്ച് സുഖപ്പെടുത്തുവാൻ സാധിക്കുന്നത്.

🙏

(ഡോ.പൗസ് പൗലോസ്)

Comments