അന്താരാഷ്ട്ര തലത്തിൽ തന്നെ ആയുർവേദത്തിന്റെ പ്രസക്തി

പ്രിയ സുഹൃത്തുക്കളെ ഭാരതത്തിലും, കേരളത്തിലും മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ തന്നെ ആയുർവേദത്തിന്റെ പ്രസക്തി വളരെയധികം വർധിച്ചിരിക്കുകയാണ്. ഈ ലോകം ഇന്ന് വളരെ പ്രതീക്ഷയോടുകൂടി ഉറ്റുനോക്കുന്ന ഒരു പാരമ്പര്യ വൈദ്യശാസ്ത്രം ആണ് ആയുർവേദം. ഇതിനിടയിൽ ആയുർവേദ ശാസ്ത്രത്തിന് എതിരെ വളരെ സംഘടിതമായ് ഒരുപാട് കുപ്രചരണങ്ങൾ നടക്കുന്നുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. പലരും ഉന്നയിച്ച ഒരു സംശയമാണ് ആയുർവേദത്തിന് ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാൻ കഴിയുമോ എന്നത്? 🙄 തീർച്ചയായും സാധിക്കും കാരണം ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഓരോ ശരീര പ്രകൃതിക്ക് അനുസരിച്ച് ആയുർവേദ ശാസ്ത്രം ഒരുപാട് ആരോഗ്യ സംരക്ഷണ മാർഗങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. നൂറ്റാണ്ടുകളായി അനുവർത്തിച്ചു പോരുന്ന ഒരു കാര്യമാണ് ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണ മാർഗങ്ങൾ. അതിനാൽ നിങ്ങൾക്കും ആയുർവേദശാസ്ത്രം അനുശാസിക്കുന്ന ഔഷധങ്ങളെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇനി മറ്റൊരു സംശയം പ്രധാനമായും ഉയർന്ന് കേൾക്കുന്നതാണ് പ്രതിരോധത്തിന് ഒറ്റമൂലി ചികിത്സ ഫലപ്രദമാണോ എന്നുള്ളത്? ഒറ്റമൂലി ചികിത്സ, നാട്ടു വൈദ്യം, ഗൃഹ വൈദ്യം ഇതല്ല ആയുർവേദം എന്ന് പൊതുജനങ്ങൾ മനസ്സിലാക്കണം. ആയുർവേദത്തിൽ വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ജീവിത രീതിയും, ഭക്ഷണ ക്രമീകരണങ്ങളും, ഔഷധ ഉപയോഗം, ശോധന ശമന ചികിത്സകളും പറഞ്ഞുവയ്ക്കുന്നു ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ച് എടുക്കാൻ സാധിക്കും. നമുക്ക് കേരളത്തിൽ പാരമ്പര്യമായി നമ്മുടെ നാടിന്റെ ഋതുക്കൾക്ക് അനുയോജ്യമായ കേരളീയ ആയുർവേദ ചികിത്സ രീതികൾ തന്നെ നിലവിലുണ്ട് എന്നത് വലിയൊരു അനുഗ്രഹമാണ്. വൈദ്യ മേൽനോട്ടത്തിൽ യുക്തമായ ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ടെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിച്ച് എടുക്കാൻ സാധിക്കും എന്ന് നിസ്സംശയം പറയാം. കോവിഡ് 19 പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ ആയുർവേദം അനുശാസിക്കുന്ന ഒരു ജീവിത രീതി അനുവർത്തിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. അതിനാൽ നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക വ്യക്തമായ അജണ്ടകളോട് കൂടി ആയുർവേദ ശാസ്ത്രത്തെ അന്ധമായി വിമർശിക്കുന്ന ഒരുപാട് പോസ്റ്റുകൾ ഇന്ന് സോഷ്യൽ മീഡിയ, വാട്സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള കുപ്രചരണങ്ങളിൽ വീണുപോകാതെ സ്വന്തം ആരോഗ്യത്തിനും ആയുസ്സിന്റെ സംരക്ഷണത്തിനുമായി ആയുർവേദ ശാസ്ത്രത്തെ നെഞ്ചോട് ചേർത്ത് നല്ലൊരു നാളെയ്ക്കായി നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടുപോകാം.

നന്ദി

🙏

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments