കടലാടി


കടലാടി

കടലാടിയുടെ വേരിനും ഫലത്തിനും വ്യത്യസ്ഥമായ രസാദി ഗുണങ്ങളാണ് ഉള്ളത്. 

വേരിൻ്റെ 
രസം           - തിക്തവും കടുവും 
ഗുണം        - തീഷ്ണവും 
വീര്യം        - ഉഷ്ണവും 
വിപാകം  - കടുവും ആണ്. 

വിത്തിൻ്റെ
രസം           - മധുരവും 
ഗുണം        - കക്ഷവും 
വീര്യം        - ശീതവും 
വിപാകം  - മധുരവും ആണ് 

കടലാടി ഒരു ഏക വാർഷിക ഔഷധി ആണ് . കടലാടി പ്രധാനമായി ചെറിയ കടലാടി എന്നും വലിയ കടലാടി എന്നും രണ്ടി നമുണ്ട് . നിറഭേദം കൊണ്ട് ചുവന്നതും വെള്ളയും എന്ന് വീണ്ടും രണ്ടായി തിരിക്കാം. വലിയ കടലാടി അര മീറ്റർ മുതൽ ഒന്നര മീററർ വരെ ഉയരത്തിൽ വളരുന്നു . ചെറിയ കടലാടി തറയിൽ പടർന്നാണ് (പറ്റി പിടിച്ച് ) വളരുന്നത്. നായുരുവി - അപമാർഗ - മയൂര -  ശിഖരി -  മാർക്കടി - ദുർഗ്രഹ - കരി മഞ്ജരി - ഇന്ദുലേഖ എന്നെല്ലാം കടലാടി അറിയപെടുന്നു. പ്രാദേശികമായി വേറേയും പേരുകൾ ഉണ്ട് 

വിത്തും ഇലയും വേരും സമൂലവും ഔഷധമായി ഉപയോഗിക്കുന്നു . കടലാടി വാത  കഫ   വികാരങ്ങളും വിഷവും നീരും വേദനയും  ശമിപ്പിക്കുന്നു . മൂത്രം വർദ്ധിപ്പിക്കുന്നു. വിഷ ഹരമാണ്. കടലാടിയുടെ ഒറ്റ പ്രാവശ്യത്തെ ഉപയോഗം കൊണ്ടു തന്നെ പല്ലുവേദന ശമിക്കും . അത്യാർതവത്തിന് സിദ്ധൗഷധമാണ്. മൂക്കിലെ ദശ ഗർഭാശയ മുഴകൾ എന്നിവയിലും ഫലപ്രദമാണ് . 
ചെറുകടലാടി എള്ളു ചേർത്തരച്ച് പാൽ ചേർത്ത് സേവിച്ചാൽ അസൃഗരം (അത്യാർതവം) ശമിക്കും . 

കടലാടി -  കരിംകടലാടി, - വൻകടലാടി,-  ചെറുകടലാടി. എന്നിങ്ങനെ നാലിനു കടലാടി ഉണ്ട് 
(ജോസ് ആക്കൽ ) 


Scientific classification

Kingdom: Plantae 
Division: Magnoliophyta 
Class: Magnoliopsida 
Order: Caryophyllales 
Family: Amaranthaceae 
Subfamily: Amaranthoideae 
Genus: Achyranthes 
Species: A. aspera 
Binomial name* Achyranthes aspera L.


കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.
സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. 
കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ കടലാടി അത്യുത്തമമാണ് 
കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.
 അഗസ്ത്യരസായനം ഉണ്ടാക്കാൻ ചെറുകടലാടി ഉപയോഗിക്കുന്നു.

വലിയ കടലാടിയുടെ ഇല പിഴിഞ്ഞ നീര് കുറെ ദിവസം നസ്യം  ചെയ്താൽ നാസാർ ശസ് (മുക്കില മുഴ ) മാറി പോകും സയനസൈറ്റിസും ശമിക്കും.  ഇതിന് അത്ര എരിച്ചിലോ വിഷമമോ . ഉണ്ടാകില്ല. 

ചെറുകടലാടി പക്ഷാഘാതത്തിന് സിദ്ധയിൽ ഉപയോഗിക്കുന്നുണ്ട്. 
സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും

Comments