കടുക്ക
-----------
ഭാവപ്രകാശം എന്ന ഗ്രന്ഥത്തിൽ പറഞ്ഞേ കടുക്കയുടെ ഗുണങ്ങൾ ആണ് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കുറച്ചു ഭാഗങ്ങൾ അഷ്ടാംഗ ഹൃദയത്തിൽ നിന്നും കടമെടുത്തിട്ടുണ്ട്. ഇനി ഞാൻ നിങ്ങളെ ചില ഔഷധസസ്യങ്ങളെ ഇടയ്ക്ക് പരിചയപ്പെടുത്താം നമ്മുടെ നാടിന്റെ അമൂല്യ സ്വത്താണ് ഈ ഔഷധസസ്യങ്ങൾ. ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. ശാസ്ത്രീയ നാമം. ടെർമിനാലിയ ചെബുല. Terminalia chebula. Family: Combretacea. ( കോംബ്രട്ടേഷ്യേ) എന്ന കുടുംബത്തിൽ പെടുന്ന സസ്യമാണിത്.
“ഹരിതകി മനുഷ്യാണാം
മാതേവ ഹിത കാരിണീം
കദാചിത് കൂപ്യതേ മാതാ
ന കൂപ്യതി ഹരീതകീ ”
എന്ന സംസ്കൃത ശ്ലോകത്തിൻ്റെ അർത്ഥം കടുക്ക മനുഷ്യർക്ക് അമ്മയെപ്പോലെയാണ് എന്നാണ്. അമ്മ ഒരു പക്ഷെ തൻ്റെ കുഞ്ഞുനോട് കോപിച്ചാലും ഹരിതകി കോപിക്കുകയില്ല. അത്രക്കും നിർമ്മലമാണ് ഹരിതകി മനുഷ്യശരീരത്തോട് എന്ന് ആചാര്യൻ പറഞ്ഞു വെക്കുന്നു.
കടിച്ചുനോക്കിയാൽ ചവർപ്പനുഭവപ്പെടും. കടുക്ക ഉമിനീരിലലിഞ്ഞ് ഉള്ളിൽച്ചെന്നു പാകമാകുമ്പോൾ മധുരമാണു അതാണ് അതിന്റെ ബ്യൂട്ടി. കടുക്ക ഉപ്പ് ഒഴികെ മധുരം ,പുളി ,ഉപ്പ് ,എരിവ്, ചവർപ്പ് എന്നീ അഞ്ച് രസങ്ങൾ ഉണ്ട് എന്നാണ് ആചാര്യൻ പറയുന്നത്. എന്നാൽ ചവർപ്പു രസം കുറച്ച് അമിതമായി ഉണ്ട്. കടുക്ക ഉഷ്ണവീര്യവുമാണ് അഗ്നിയെ ദീപ്തം ആകും കണ്ണിന് നല്ലതാകുന്നു.
അതുകൂടാതെ രസായനം ആണ് എന്നുപറഞ്ഞാൽ വാർദ്ധക്യവസ്ഥയിലും രോഗങ്ങളെ നശിക്കുന്നത്. ആയുസ്സ് വർദ്ധിപ്പിക്കും ശരീരത്തെ തടിപ്പിക്കും മലമൂത്ര വായുകളുടെ അനുലോമനത്തിന് സഹായിക്കും. അതുകൂടാതെ ഒരുപാട് രോഗങ്ങൾക്ക് നല്ലതാണോ മലബന്ധം , വയറുവീർപ്പ്, പ്രമേഹം കാസം ശ്വാസം എന്നിങ്ങനെ പലതും. കടുക്ക ചവച്ചരച്ച് തിന്നാൽ ജഠരാഗ്നി വർദ്ധിക്കും, അരച്ചു തിന്നാൽ മലശോധന ഉണ്ടാകും, എന്നാൽ വേവിച്ചത് തിന്നാൽ മലബന്ധം ഉണ്ടാകും.
വറുത്തുപൊടിച്ച തന്നാൽ ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. കടുക്ക ആഹാരത്തിന് കൂടെ തിന്നാൽ ബുദ്ധി ബലം ഇന്ദ്രിയങ്ങൾ ഇവയ്ക്ക് നല്ല ത്രിദോഷങ്ങളെ നശിപ്പിക്കും. കടുക്ക ഉപ്പ് ചേർത്ത് തിന്നാൽ കഫത്തെ ശമിപ്പിക്കും, ശർക്കര ചേർത്ത് തിന്നുന്നത് സർവ്വ രോഗങ്ങൾക്കും ഫലപ്രദമായ എന്നാണ് ആചാര്യമതം.കടുക്കയുടെ രസായനം ഗുണം വേണമെന്ന് ആഗ്രഹിക്കുന്നവർ വർഷാദി ആറു ഋതുക്കളിൽ ക്രമത്തിൽ ഇന്ദുപ്പ്, ശർക്കര, ചുക്ക് ,തിപ്പലി, തേൻ വെല്ലം ഇവയൊട് ചേർത്ത് കടുക്ക സേവിക്കണം. എന്തു പറഞ്ഞാൽ കടുക്ക വർഷത്തിൽ ഇന്ദുപ്പ് ചേർത്തും, ശരത് ഋതുവിൽ പഞ്ചസാര ചേർത്തും, ഹേമന്തത്തിൽ ചുക്ക് ചേർത്തും, ശിശിരത്തിൽ തിപ്പലി ചേർത്തും, വസന്തത്തിൽ തേൻ ചേർത്തും, ഗ്രീഷ്മത്തിൽ ശർക്കര ചേർത്തും കടുക്ക സേവിച്ചാൽ രസായനം ഗുണം കിട്ടും എന്ന് അർത്ഥം.
കടുക്ക ശ്രേഷ്ഠമായ മൃദു വിരേചന ഔഷധം ആകുന്നു. എന്നാൽ ബലം ഇല്ലാത്തവരും, ക്ഷീണിച്ചിരിക്കുന്നവരും ഗർഭിണികൾ മുതലായവർ കടുക്ക ഉപയോഗിക്കരുത്. വായ്പുണ്ണ്, അർശസ്, അജീർണ്ണം, പ്രമേഹം, പാണ്ഡു ഇവയിലെല്ലാം കടുക്ക കഴിക്കുന്നത് വളരെ നല്ലതാണ്. കടുക്ക ഒരല്പം വയറിളക്കാൻ ഇടയുണ്ട്. അതുകൊണ്ടാണ് പലപ്പോഴും തേൻ കൂടെ കഴിക്കാൻ നിർദ്ദേശിക്കുന്നത്.
"ഹരീതകീ ജയതേ വ്യാധിം
യോന്യാമയേതു ഉദ്ധീരയേൽ"
ഏറ്റവും പ്രധാനപ്പെട്ടതു കഫവാത വികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും. പിത്ത രോഗങ്ങളില്‍ പഞ്ചസാരയും വാത രോഗത്തില്‍ ഉപ്പും കഫരോഗങ്ങളില്‍ ചുക്ക് പൊടിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍
ഫലപ്രദമാണ്. നെല്ലിക്ക താന്നിക്ക കടുക്ക ഇവ ചേര്‍ന്നതാണ് ത്രിഫല എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് കഷായം വെച്ച് അരിച്ചെടുത്ത് മുറിവുകളും
വ്രണങ്ങളും കഴുകുന്നതിനും ആയി ഉപയോഗിക്കാം. കടുക്ക ചൂർണ്ണം കൊണ്ട് പല്ലു തേക്കുന്നത് ദന്തസംരക്ഷണത്തിനു നല്ലതാണ്. യുക്തിപൂർവ്വം ഉപയോഗിച്ചാൽ യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ മറ്റൊരു ഔഷധം ഇല്ലെന്നുതന്നെ പറയാം.
നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW