ഇരുമ്പിത്താളി



ഇരുമ്പിത്താളി
നാക്കുവള്ളി/ വടയര
ശാ. നാ : Erycibe paniculata Roxb.  
കുടുംബം :  Convolvulaceae
ഇംഗ്ലീഷ് : Panicled Erycibe  
ഇന്ത്യയിലും ഹിമാലയൻ മേഖലകളിലും കാണപ്പെടുന്ന ബലമുള്ള വള്ളിസസ്യം.കേരളത്തിലെ അർധനിത്യഹരിതവനങ്ങളിലും കാവുകളിലും ചെങ്കൽകുന്നുകളിലും വളരുന്നു.
ഇളം ശാഖകളിൽ ചുവപ്പുകലർന്ന തവിട്ടു നിറത്തിലുള്ള മൃദുരോമങ്ങളുണ്ട്.പത്രകക്ഷത്തിൽ നിന്നോ ശാഖാഗ്രങ്ങളിൽ നിന്നോ ഉണ്ടാകുന്ന ബഹുശാഖിയായ പൂങ്കുലയിലാണു പൂക്കൾ കാണപ്പെടുന്നത്.പൂമൊട്ടുകൾക്ക് തുരുമ്പ് നിറമാണ്.ഉരുണ്ട കായിൽ ഒരു വിത്ത് മാത്രമേ കാണൂ.പഴങ്ങൾക്ക് മുന്തിരിനിറമാണ്.
മുന്നോട്ടുവലിഞ്ഞുനീങ്ങുന്ന തലയുള്ളത് എന്നർഥമുള്ള ഗ്രീക്കുപദത്തിന്റെ ലാറ്റിൻ രൂപമാണു ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. (From the Greek words eryo (drag) and kybe -(head)) കുലകളായി (panicle) പൂക്കളുണ്ടാകുന്നത് എന്നാണു സ്പീഷീസ് നാമത്തിനർഥം.
വേരും ഫലവും തൊലിയും ഔഷധയോഗ്യങ്ങളാണു.പനി,കോളറ എന്നീ അസുഖങ്ങൾക്ക് തൊലി കഷായമാക്കി നൽകാറുണ്ട്.

Comments