അരിക്കാച്ചി വള്ളി
ആനച്ചക്കര /ആനപ്പരുവ
പരുവള്ളി / പരുവക്കൊടി/ മെരുവള്ളി /ആമക്കഴുത്ത്
ശാ.നാ : Pothos scandens L.
കുടുംബം:Araceae
ഇംഗ്ലീഷ്:Climbing Aroid
ഇന്ത്യ,മലയ, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ബഹുവർഷിയായ ഓഷധി. മരങ്ങളിലോ പാറകളിലോ വേരുകൾ കൊണ്ട് പറ്റിപ്പിടിച്ചുവളരുന്ന ഈ സസ്യം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നുണ്ട്.
മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് പൂക്കുന്നത്.നിറയെ ചെറുപൂക്കളുള്ള ഗോളാകൃതിയിലാണ് പുഷ്പ മഞ്ജരി. വെളുത്ത കായ്കൾ പഴുക്കുന്നതോടെ ചുവപ്പു നിറമാകുന്നു.
വേരും കാണ്ഡവും ഇലയും ഔഷധമായി ഉപയോഗിക്കുന്നു. വേര് ചതച്ചിട്ട് കാച്ചിയെടുക്കുന്ന എണ്ണ, തലയിലുള്ള ചൊറി, പരുക്കൾ എന്നിവ സുഖപ്പെടുത്തുന്നു. തീപ്പൊള്ളലിനും ഇത് ഔഷധമാണ്. ഔഷധി എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധ നിർമ്മാണക്കമ്പനിയുടെ ബേൺ ക്യൂർ (തീപ്പൊള്ളലിനുള്ള ഓയിന്റ്മെൻറ്) എന്ന മരുന്നിലെ പ്രധാന ചേരുവയാണിത്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW