ഞൊട്ടാഞൊടിയൻ


ഞൊട്ടാഞൊടിയൻ

വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കുഞ്ഞുങ്ങള്‍ക്കായി ഈ ചെടി നട്ടു വളര്‍ത്തുക.

ജീവകം എ, സി, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഞൊട്ടാഞൊടിയനിൽ ഉണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയെയും വ്യാപനത്തെയും തടയുന്നു. 

ഇൻഫ്ലമേറ്ററി രോഗങ്ങളായ സന്ധിവാതം, ഗൗട്ട്സ് ഇവ മൂലം വിഷമിക്കുന്നവർക്ക് ഞൊട്ടാഞൊടിയന്റെ പതിവായ ഉപയോഗം ഫലം ചെയ്യും. 100 ഗ്രാം ഞൊട്ടാഞൊടിയനിൽ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും.സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.


Comments