ശതാവരി



ശതാവരി

ശാസ്ത്രീയനാമം : Asparagus racemosus

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു.
കിഴങ്ങാണ് ഔഷധയോഗ്യഭാഗം. മഞ്ഞപ്പിത്തം, രക്തപിത്തം ,മുലപ്പാല്‍ കുറവ്,ഉള്ളംകാലിലെ ചുട്ടുനീറ്റല്‍,മൂത്രതടസം തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്.

ശതാവരിക്കിഴങ്ങിന്റെ ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുന്നത് രക്തപിത്തം മഞ്ഞപിത്തം എന്നിവ ശമിപ്പിക്കുന്നു.

മുലപ്പാല്‍ കുറവുള്ളവർ ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ഉള്ളംകാല്‍ ചുട്ടുനീറ്റലിന് ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുന്നത് നല്ലതാണ്.

കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.

15 ml ശതാവരിക്കിഴങ്ങിന്റെ നീരും  അത്രതന്നെവെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം കഴിക്കുന്നത്  പുളിച്ചുതികട്ടൽ വയറുവേദന ഇവ ശമിപ്പിക്കും.

ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുകടി, മൂത്രതടസം എന്നിവക്ക് ഉത്തമം ആണ് .


Comments