മേന്തോന്നി


നിങ്ങൾ നടക്കുന്ന വഴിയുടെ ഓരങ്ങളിലും, പറമ്പുകളിലും, കാടുകളിലുമൊക്കെ പടർന്നു വളരുന്ന ഒരു ബഹുവർഷ വള്ളിചെടിയാണ് ഞാൻ. "മേന്തോന്നി "(Gloriosa superba L )എന്നാണ് എന്റെ പേര്. Colchicaceae ആണ് എന്റെ കുടുംബം. 
             വളരെ ആകർഷകങ്ങളായ പൂക്കളാണ് എന്റേത്. ഞാൻ ഒരു വിഷമയസസ്യമാണ് കേട്ടോ. കിഴങ്ങുകളാണ് ഔഷധയോഗ്യ ഭാഗം. ശുദ്ധിചെയ്തു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. 
         എന്റെ കിഴങ്ങുകളിൽ ഗ്ലോറിയോസൈൻ, കോൾചിസിൻ, എന്നീ ആൽക്കലോയിഡുകളും ബെൻസോയിക്ക് അമ്ലവും അടങ്ങിയിട്ടുണ്ട്. 
           ഹ്രദയത്തെയും, ഗർഭാശയത്തെയും വേഗത്തിൽ ചുരുക്കുന്നതിനും, വികസിപ്പിക്കുന്നതിനുള്ള കഴിവ് എനിക്കുണ്ട്. പാമ്പുവിഷത്തിനെതിരെ ഞാൻ ഗുണപ്രദമാണ്. പ്രസവം എളുപ്പമാക്കാൻ നാട്ടുവൈദ്യത്തിൽ എന്നെ ഉപയോഗിച്ചിരുന്നു. 
         വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന ചൊറിച്ചിൽ, പേൻശല്ല്യം, ഫംഗസ് ബാധ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചിൽ ഇവയുടെ ഒക്കെ ചികിത്സകളിലും ഞാൻ സഹായിയാണ്. 
      

Comments