എന്റെ ആദ്യ ഹിപ്നോട്ടിസം അനുഭവം

എന്റെ ആദ്യ ഹിപ്നോട്ടിസം അനുഭവം
_____________________________________

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിപ്നോട്ടിസം അനുഭവിച്ചറിയണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ അതിന്റെ ആഴത്തിലുള്ള തലങ്ങളെക്കുറിച്ച് NLP വിദഗ്ധനായ  എന്റെ പ്രിയ സുഹൃത്ത് മോഹൻ ചേട്ടനിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ട്രാൻസ് ( സുഷുപ്തി) എന്ന അവസ്ഥയിലോട്ട് എൻ്റെ പ്രിയ സുഹൃത്തും ഹിപ്നോട്ടിസം വിദഗ്ധനുമായ പോലീസ് ഓഫീസർ മോഹൻ ചേട്ടൻ കൊണ്ടുപോയി.

ഇന്നാണ് അത് അനുഭവിച്ചറിയാൻ ഒരു അവസരം കിട്ടിയത് അരമണിക്കൂർ ആയിരുന്നു ഹിപ്നോട്ടിസം സെക്ഷൻ ഏകദേശം 10 മിനിറ്റുകൾക്ക് ശേഷം ഞാൻ അദ്ദേഹത്തിന്റെ സജഷൻസ് അനുസരിച്ച് എന്റെ ഉപബോധമനസ്സ് മറ്റൊരു മനോഹരമായ ലോകത്തിലൊട്ട് സഞ്ചരിച്ച് വീണ്ടും ഈ ശരീരത്തിലെക്ക് തിരിച്ചുവന്നു. അതിമനോഹരമായ ഒരു അനുഭവമാണ് ഹിപ്നോട്ടിസം എന്ന് പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ ഒരു ഹിപ്നോട്ടിസ്റ്റിന്റെ സജഷൻസിന് അനുസരിച്ച് നമ്മുടെ ഉപബോധ മനസ്സ്  സമാധാനവും, സന്തോഷവും, ശാന്തതയും കണ്ടെത്തുന്ന മറ്റൊരു മനോഹരമായ ലോകത്തിലോട്ട് സഞ്ചരിച്ച് വീണ്ടും നമ്മളിലേക്ക്  തിരിച്ച് പ്രവേശിക്കും. 

നമ്മുടെ ഉപബോധമനസ്സിൽ ഉള്ള  ശാന്തമായ ഒരു അവസ്ഥ അത് അനുഭവിച്ചറിയണമെങ്കിൽ ഹിപ്നോട്ടിസം എന്ന മായാജാലം ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിച്ചറിയണം. ഒരിക്കൽ അത് അറിഞ്ഞു കഴിഞ്ഞാൽ വീണ്ടും വീണ്ടും  ആ സുഷുപ്തിയിലോട്ട് പോകാൻ നമ്മൾ ആഗ്രഹിക്കും കാരണം അത് അത്രമാത്രം മനോഹരമാണ്. ഹിപ്നോട്ടിസത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ നമ്മളുടെ ശ്വാസം എടുക്കുന്നതും, ഹൃദയതാളങ്ങളും, സ്വന്തം ശരീരത്തിന്റെ സൂക്ഷ്മ ചലനങ്ങൾപോലും അനുഭവിച്ച് അറിയാത്ത ഒരു അവസ്ഥയിലേത്തും. 

ശ്വാസഗതിയും ഹൃദയതാളങ്ങളും ശരീര ചലനങ്ങളും എല്ലാം മന്ദഗതിയിലാകും പിന്നീട് ഹിപ്നോട്ടിസം ചെയ്യുന്ന വ്യക്തി നമ്മളെ മറ്റൊരു മനോഹരമായ ലോകത്തിലോട്ട് കൊണ്ടുപോകും അവിടെയുള്ള സമാധാനവും, സന്തോഷവും, പോസിറ്റീവ് എനർജിയും നമ്മളെ കാട്ടിത്തരും. അത് മതിവരുവോളം ആസ്വദിക്കാൻ നമുക്ക് അവസരം ഉണ്ടാക്കി തരാം പിന്നീട് മെല്ലെ മെല്ലെ നമ്മുടെ ഉപബോധമനസ്സിനെ ബോധതലത്തിൽ കൊണ്ടുവന്ന് നമ്മൾ കണ്ണുകൾ തുറക്കുമ്പോൾ നമ്മളിൽ ഉണ്ടാക്കുന്ന ഒരു ആനന്ദം അത് അവർണനീയമാണ്. 

ഇന്നാണ് എനിക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കാനും, അനുഭവിച്ചറിയാനും, പഠിക്കാനും സാധിച്ചത് അതുപോലെ തന്നെ ഇന്ന് ഡിപ്രഷൻ അനുഭവപ്പെടുന്ന ഒരു രോഗി  വന്നപ്പോൾ ആ രോഗിയിലും ഞാൻ പഠിച്ചതും അനുഭവിച്ചരിഞ്ഞതുമായ ഹിപ്നോട്ടിസം പരീക്ഷിച്ചു. ഹിപ്നോതെറാപ്പി കഴിഞ്ഞ് കണ്ണുകൾ തുറക്കാൻ പറഞ്ഞപ്പോൾ ആ കുട്ടിക്ക് താൻ സഞ്ചരിച്ച മനോഹരമായ ലോകത്തുനിന്ന് ഈ നിമിഷത്തിലോട്ട് വരാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു ഏകദേശം അഞ്ചു നിമിഷം എടുത്ത് ആ കുട്ടി കണ്ണുകൾ തുറന്നത് ശേഷം അവളുടെ കണ്ണുകളിൽനിന്ന്  സന്തോഷത്താൽ രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. 

എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ " ഞാൻ സഞ്ചരിച്ച ആ മനോഹരമായ ലോകത്തിൽ നിന്ന് തിരിച്ചു വരാൻ എനിക്ക് തോന്നിയില്ല. എനിക്കിപ്പോൾ ഒരുപാട് പ്രത്യാശ എന്റെ മനസ്സിൽ അനുഭവപ്പെടുന്നുണ്ട്" എന്ന് അവൾ എന്നോട് പങ്കുവെച്ചു. എന്തായാലും പഠിച്ച കാര്യം പ്രയോഗിക്കാൻ എനിക്ക് ഇന്ന് തന്നെ സാധിച്ചു എന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഒരുപാട് ആത്മസംതൃപ്തി ഉണ്ട്. ഇനിയും ഒരുപാട് പഠിക്കാനുണ്ട് ഞാൻ ഈ രംഗത്ത് ഒരു ശിശുവാണ് എന്നറിയാം,
ഹിപ്നോട്ടിസത്തിൽ എന്റെ ഗുരുനാഥനായ മോഹൻ സാറിന് ഞാൻ എല്ലാ ക്രെഡിറ്റും കൊടുക്കുന്നു..... 😊...... Really it was a beautiful experience once you have to feel that calmness, peace and serenity inside your inner soul

(ഡോ.പൗസ് പൗലോസ്)

Comments