മുലപ്പാൽ ഉണ്ടാകാൻ ആയുർവേദത്തിൽ

മുലപ്പാൽ ഉണ്ടാകാൻ ആയുർവേദത്തിൽ 
----------------------------

കൂവളത്തിന്റെ വേര് കാച്ചി തണുപ്പിച്ച വെള്ളത്തിലരച്ച്  മുലകളിൽ എല്ലായിടത്തും ഉണങ്ങുന്നതിനനുസരിച്ച് വീണ്ടും വീണ്ടും പുരട്ടി 3-4 മണിക്കൂർ ഇരുന്നതിന് ശേഷം തുടച്ചു കളയുന്നത് മുലപ്പാൽ ശുദ്ധമാവാൻ നല്ലതാണ്.

വെള്ളം ചേർത്ത് നേർപ്പിച്ച് 1 ഗ്ലാസ് പാൽ ദിവസവും രണ്ട് നേരം കുടിക്കുന്നത് മുലപ്പാൽ ഉണ്ടാകുവാൻ നല്ലതാണ്. 

മുരിങ്ങയില ഞരമ്പ് കൂടാതെ എടുത്ത്, തേങ്ങ ചിരകിയത്, ഉലുവ, ഒരുപിടി അരി, ഉപ്പ് ചേർത്ത് വേവിച്ച് ഊറ്റിയെടുത്ത്, നെയ് പുരട്ടി വഴറ്റി കഴിക്കുക. ഉലുവകൊണ്ടുള്ള കഞ്ഞി കുറച്ചു കാലം തുടർന്ന് കഴിച്ച്കൊണ്ടിരിക്കുക. ശതാവരിക്കിഴങ്ങ് പാലിലരച്ച് കഴിക്കാം.

ചെറുപയറ് പരിപ്പിന്റെ അലക് കഞ്ഞിത്തെളിയിൽ ചേർത്ത് കൊടുക്കാം.മലർ പൊടിച്ച് ഇട്ട് കാച്ചിയ പാൽ നല്ലതാണ്. 

Comments