ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ

ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ


∙ ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കു ടിക്കുക. ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവമുള്ളവരും മറ്റു പ്രശ്നങ്ങളുള്ളവരും ചില ശീത ദ്രവ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. രാമച്ചം, ചന്ദനം, കൊത്തമ ല്ലി, നറുനീണ്ടി, പതിമുഖം എന്നീ ശീതദ്രവ്യങ്ങളിട്ട് വെള്ളം തി ളപ്പിച്ച് ആറിയ ശേഷം കുടിക്കാം.

∙ രണ്ടു ചെറിയ സ്പൂൺ എള്ളെണ്ണ വെറുംവയറ്റിൽ എല്ലാ ദിവസവും കഴിക്കുക.

∙ ഉലുവ വറുത്ത് വെള്ളം തിളപ്പിച്ചു കൊടുക്കുക.

∙ അക്കി കറുക (തൊടിയില്‍ ഇല്ലെങ്കിലും അങ്ങാടി മരുന്നു കടയിൽ കിട്ടും) കഷായം വച്ച് ആദ്യ ആർത്തവ സമയത്തു കൊടുക്കുന്നത് യോനീരോഗങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. അറുപതു ഗ്രാം മരുന്ന് എട്ടു ഗ്ലാസ് വെള്ളത്തില്‍ ക ഷായം വച്ച് ഒന്നര ഗ്ലാസായി വറ്റിച്ച് മുക്കാൽ ഗ്ലാസു വീതം രണ്ടു നേരം ശർക്കര ചേർത്ത് കഴിക്കുക.

∙ അമിത രക്തസ്രാവം നിയന്ത്രിക്കാൻ പരിഹാര മാർഗങ്ങൾ പലതുണ്ട് ആയുർവേദത്തിൽ. ചെറൂളയോ മുക്കുറ്റിയോ ഇ ടിച്ചു പിഴിഞ്ഞു നീരെടുത്ത് തേൻ ചേർത്ത് ഒരു ചെറിയ സ്പൂ ൺ വീതം രണ്ടു നേരം കൊടുക്കാം.

∙ മാങ്ങായണ്ടിപ്പരിപ്പെടുത്ത് ചതച്ചെടുത്ത് ഒരു ചെറിയ സ്പൂ ൺ കൊടുക്കുക.

Comments