ആന്തരിക സമാധാനം കണ്ടെത്തുക

ഈ ആധുനിക ലോകത്ത് ആന്തരിക സമാധാനം കണ്ടെത്തുക വളരെ ക്ലേശകരമാണ്. ആന്തരിക സമാധാനം എന്നു പറഞ്ഞാൽ നിങ്ങൾക്ക് ശാരീരികവും മാനസികമായും ആത്മീയമായും സമാധാനമുള്ള ഒരു അവസ്ഥയാണിത്. യഥാർത്ഥ ആന്തരിക സമാധാനം ബാഹ്യ സാഹചര്യങ്ങളിൽ നിന്നും നിങ്ങളെ തന്നെ സ്വതന്ത്രരാവുക എന്നതാണ്.
നിങ്ങൾക്ക് ആന്തരിക സമാധാനം ഉള്ളപ്പോൾ, നിങ്ങൾ സ്വയം അംഗീകരിക്കുന്നതിനാൽ അപ്രധാനവും അർത്ഥശൂന്യവുമായ ചിന്തകളിൽ നിങ്ങളുടെ സമയവും ഊർജ്ജവും നിങ്ങൾ ചെലവഴിക്കുന്നില്ല. ആന്തരിക സമാധാനം എന്നത് ഉത്കണ്ഠ, കിംവദന്തി, അസൂയ, അഹങ്കാരം എന്നിവയുടെ വിപരീതമാണ് എന്നത് എപ്പോഴും ഓർക്കുക.

ആന്തരിക സമാധാനം (അല്ലെങ്കിൽ മനസമാധാനം) എന്നത് സമ്മർദ്ദങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മനശാസ്ത്രപരമോ ആത്മീയമോ ആയ ശാന്തമായ ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു. "സമാധാനത്തോടെ" ജീവിക്കുക എന്ന് പറഞ്ഞാൽ ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളവരായി (ഹോമിയോസ്റ്റാസിസ്) തീരുക എന്നതാണ്. മനസമാധാനം പൊതുവെ ആനന്ദം, സന്തോഷം, സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇന്നത്തെ തലമുറ പലപ്പോഴും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അതിൽ സന്തോഷവും സമാധാനവും കണ്ടെത്തുന്ന പ്രവണത വളരെയധികം വർദ്ധിച്ചിരിക്കുന്നു അത് വളരെ തെറ്റായ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു രീതിയാണ്.

മനസമാധാനം, ശാന്തത എന്നിവ സമ്മർദ്ദത്തിന്റെ ഫലങ്ങളിൽ നിന്ന് മുക്തമായ ഒരു മനുഷ്യസ്വഭാവത്തിന്റെ വിവരണമാണ് എന്ന് മനസ്സിലാക്കുക. ചില സംസ്കാരങ്ങളിൽ, ആന്തരിക സമാധാനം ബോധത്തിന്റെ അല്ലെങ്കിൽ പ്രബുദ്ധതയുടെ ഒരു അവസ്ഥയായി കണക്കാക്കപ്പെടുന്നു, ഇത് വിവിധ തരത്തിലുള്ള പരിശീലനങ്ങളായ ശ്വസന വ്യായാമങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ നമുക്ക് കൈവരിക്കാനാകും.

ശാശ്വതവുമായ ഒരു ലോകസമാധാനം കൈവരിക്കണമെങ്കിൽ അതിന് ഓരോ മനുഷ്യർക്കും സ്വായത്തമാക്കാൻ കഴിയുന്ന ആന്തരിക സമാധാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
അതിനാൽ സമാധാന അന്തരീക്ഷം ആദ്യം നമ്മിൽത്തന്നെ സൃഷ്ടിക്കുകയും പിന്നീട് ക്രമേണ നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ആത്യന്തികമായി മുഴുവൻ ഗ്രഹത്തെയും ഉൾപ്പെടുത്തുന്നതിനായി വികസിപ്പിക്കുകയും വേണം. ഈ ലോക് ഡൗൺ കാലഘട്ടത്തിൽ നമുക്ക് ഒരു സമാധാനപൂർണമായ അന്തരീക്ഷം സ്വന്തം ഭവനത്തിലും സമൂഹത്തിലും ഈ ലോകം മുഴുവനും വ്യാപിക്കാൻ വേണ്ടതിന്റെ ആദ്യപടിയായ ആന്തരിക സമാധാനം കൈവരിക്കാൻ സ്വയം പരിശ്രമിക്കാം.

നന്ദി

🙏

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments