അണലി വേഗം


അണലി വേഗം

ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata). ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ്‌ വിശ്വാസം. പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് . ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.

പ്രധാനമായും പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു.

ശാസ്ത്രീയ നാമം - അൽസ്റ്റോണിയ വെനിനേറ്റ
സംസ്കൃതം - വിഷാഗ്നി,അനാദന, അങ്കോള
ഇംഗ്ലീഷ് - പോയിസൺ ഡെവിൾ ട്രീ.

6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്. പൂക്കൾക്ക് വെളുത്ത നിറമാണുള്ളത്.

ഒന്നുകൂടി വ്യക്തമായി അണലി വേഗം

അണലിവേഗം ഒരു ഔഷധ സസ്യമാണ്. പാമ്പിൻ വിഷത്തിനു ഒരു ഉത്തമ പ്രതിരോധിയായി ഈ സസ്യം ഇന്നും നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്നു. അൽസ്റ്റോണിയ വെനിനേറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സംസ്‌കൃതത്തിൽ ഈ ചെടിയെ വിഷാഗ്നി,അനാദന, അങ്കോള എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ പോയിസൺ ഡെവിൾ ട്രീ എന്നാണ് പേര്. ഈ ചെറുചെടി നമ്മുടെ പറമ്പിലും മറ്റും ഉണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ്‌ വിശ്വാസം. ഇതിന്റെ പ്രത്യേക സവിശേഷത, ഈ ചെറുചെടിയുടെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് പാമ്പിനെ അകറ്റുന്നത്.
ഏകദേശം ആറ്‌ മീറ്റർ വരെ ഉയരുന്ന ഈ ചെടിയുടെ പൂക്കൾക്ക് വെളുത്തനിറമാണ്. ഈ പൂവിന്റെ മണം പാമ്പിന് സഹിക്കാൻ കഴിയുകയില്ല. അതിനാൽ ഈ ചെടിയുടെ അടുത്തുകൂടെ പോകാൻ പോലും അവ ഭയക്കുന്നു. പാമ്പു കടിച്ചാൽ അതിനെ പ്രതിരോധിക്കാൻ ഈ ചെടിയുടെ ചില ഭാഗത്തിന് കഴിയും. കൂടാതെ പാമ്പിൻ വിഷത്തിന് പ്രതിവിധിയാണ് അല്ലെങ്കിൽ മറുമരുന്നായി ഉപയോഗിക്കുന്നു. വിഷ ചികിത്സക്ക് പുറമെ ശാരീരിക രോഗങ്ങൾക്കും ത്വക്ക് സംബന്ധമായ രോഗങ്ങൾക്കും, പനി പോലുള്ള രോഗത്തിനും പ്രതിവിധിയാണ്.

രസഗുണങ്ങൾ

രസം - കഷായ, തിക്‌ത

ഗുണം - ലഘു, രൂക്ഷ

വീര്യം - ഉഷ്‌ണ

ഉരിയാടാതെ കല്ലെടുത്ത് മരത്തിലിടിച്ച് അതിന്റെ തോലെടുത്ത് ചതച്ച് പാമ്പു കടിച്ച മുറിവിൽ വെച്ചാൽ അണലി വിഷം ശമിക്കും എന്നാണ് വിശ്വാസം.

Comments