നിലനാരകം
പണ്ടൊക്കെ പറമ്പിലും റോഡരികിലും കണ്ടിരുന്ന ഔഷധസസ്യമാണ് നിലനാരകം.
പക്ഷേ, ഇന്ന് അപൂര്‍വമായിമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. സസ്യശാസ്ത്രത്തില് നിലനാരകത്തിന്റെ പേര് നരഗാമിയ അലേറ്റാ എന്നാണ്.
30 സെ.മീ.വരെ വളരുന്ന ചെറിയ സസ്യമാണിത്. പശ്ചിമഘട്ടമേഖലയില്‍ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലും നിലനാരകം വളരുന്നതായി കണ്ടിട്ടുണ്ട്.
തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ ചെടി കാണുന്നുണ്ട്. ഹിന്ദിയില്‍ 'തിനപാമി'യാണ് ഈ ചെടി. സംസ്‌കൃതത്തില്‍ 'അംലവല്ലി'യും കന്നടയില്‍ നിലനാരങ്ങയും തെലുങ്കില്‍ 'പഗാപാപ്പു' എന്നുമാണീ ചെടിയുടെ പേര്.
തമിഴിലും മലയാളത്തിലും 'നിലനാരക'മെന്നറിയപ്പെടുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മണമുണ്ട്. നാരകത്തിന്റെ ഇലകളുടെ മാതിരിയാണിതിന്റെ ഇലകളും.
വേരുകള്‍ക്ക് നല്ല ഔഷധഗുണമുണ്ട്. പൂക്കള്‍ വെളുത്തിരിക്കും. വിത്തുമുഖേനയാണ് ഈ ചെടി പ്രധാനമായി പ്രജനനം നടത്തുന്നതെങ്കിലും വേരടങ്ങിയ ചിനപ്പുകള്‍ നട്ടാലും വളരും. മണ്ണ്, മണല്‍, കാലിവളം എന്നിവ നിറച്ച് ചെടിച്ചട്ടിയിലും നിലനാരകത്തൈ നടാം.
ധാരാളം ശാഖോപശാഖകളോടുകൂടിയ നിലനാരകം 30 സെ.മീ. ഉയരത്തിൽ വളരുന്ന ചെറിയ കുറ്റിച്ചെടിയാണ്.
നിലനാരകത്തിന്റെ ചെറിയ ഇലയ്ക്ക് മൂന്ന് പത്രകങ്ങളുണ്ട്. ഇലഞെടുപ്പിന്റെ ഇരുവശവും വശങ്ങളിലേക്കു വളർന്ന് ചിറകുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു.
ഇലയുടെ കക്ഷ്യങ്ങളിൽ നിന്നാണ് ഒറ്റയായോ ജോടികളായോ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരനാളത്തിൽ 10 കേസരങ്ങൾ കാണപ്പെടുന്നു.
കേസരനാളം കനം കുറഞ്ഞ് നീളം കൂടിയതാണ്. ഇതിന്റെ ചുവടുഭാഗത്തിന് സിലിണ്ടറാകാരമാണ്; മുകൾഭാഗം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേസരങ്ങളുടെ അറ്റത്ത് ഉപാംഗങ്ങളുണ്ട്. വർത്തികാഗ്രം വീർത്തിരിക്കും. അണ്ഡാശയത്തിന് രണ്ട് അണ്ഡങ്ങൾ വീതമുള്ള മൂന്നറകളുണ്ട്. കായ് ഉരുണ്ട സംപുടമായ ഇവയിൽ രണ്ട് വിത്തുകൾ കാണപ്പെടുന്നു.
മികച്ച പച്ചമരുന്നായി അറിയപ്പെട്ടിരുന്ന 'നിലനാരക'ത്തിന് ആയുര്‍വേദമേഖലയില്‍ നല്ല പ്രിയമുണ്ട്. ആയുര്‍വേദാചാര്യന്മാര്‍ നിലനാരകത്തെ നിരവധി ദീനങ്ങള്‍ക്കെതിരെ നല്ല മരുന്നായി പരാമര്‍ശിച്ചിട്ടുണ്ട്.
ശരീരകലകളെ ശീതികരിക്കാന്‍ ശേഷിയുള്ള നിലനാരകം മുറിവ്, ചതവ്, ശരീരവേദന എന്നിവയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.
ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍, വാതരോഗം ശമിപ്പിക്കാന്‍, പ്ലീഹാവീക്കം, ശരീരത്തിലെ ചൊറിച്ചില്‍, രക്തശുദ്ധീകരണം, വായ്‌നാറ്റം പനിബാധ, വയറിളക്കം, വലിവ്, ദഹനക്കേട്, നേത്രരോഗം, മലേറിയ, മഞ്ഞപ്പിത്തം, ചെന്നിക്കുത്ത് ഇവയ്‌ക്കെല്ലാം നിലനാരകം നല്ല മരുന്നായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിലനാരകത്തിന്റെ ഇലയുടെ പ്രത്യേകഗന്ധം, പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്. നിലനാരകയില ചതച്ചരച്ച് പച്ചമുളക് (കാന്താരി), വെളുത്തുള്ളി എന്നിവ അരച്ചുചേര്‍ത്ത് ഇരട്ടി അളവില്‍ വെള്ളംചേര്‍ത്ത് തളിച്ചാല്‍ മികച്ച കീടനാശിനിയായി.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW