മനസ്സറിയാതെ ബാല്യ കാലത്തിലേക്ക് ഒന്ന് സഞ്ചരിച്ചു

പുറത്ത് നല്ല ഇടിവെട്ടി പേരും മഴ പെയ്യുകയാണ് പെട്ടെന്ന് മനസ്സറിയാതെ ബാല്യ കാലത്തിലേക്ക് ഒന്ന് സഞ്ചരിച്ചു. സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോകുന്നത് വളരെ ഇഷ്ടമാണ്. മഴപെയ്താൽ ഒരു ചിരട്ടയിൽ മണ്ണിരയും കയ്യിൽ ഒരു ചൂണ്ടയുമായി പാടത്ത് ഉള്ള ചിറയിലേക്ക് മീൻ പിടിക്കാൻ പോകും മിക്കവാറും ഒറ്റയ്ക്കാണ് പോക്ക് ചിലപ്പോൾ കൂട്ടുകാർ ഉണ്ടാവും. പെരുമഴയത്ത് കുടയും ചൂടി ചൂണ്ടയിൽ മണ്ണിരയും കോർത്ത് അത് മീൻ ഉള്ള ഭാഗം നോക്കിയിട്ട് മീൻ കൊത്തുന്നതും കാത്തു വരമ്പത്ത് അങ്ങനെ ഇരിക്കും അതൊരു ഭയങ്കര രസമാണ് ഇടയ്ക്ക് നല്ല ഇടിവെട്ടും ഉണ്ടാകും. ഈ പാടത്ത് നല്ല മഴയുള്ള സമയത്ത് ഇടിവെട്ടുന്നത് കാണാൻ നല്ല രസമാണ്. എന്നാലും ഇടിവെട്ടുന്ന ശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ ഒരു പേടി ഉണ്ടാവും കാരണം ഈ ഇടിവെട്ട് എങ്ങാനും കൊണ്ടാൽ എന്റെ കാര്യം തീരുമാനമായി. മിക്കവാറും എന്റെ ചൂണ്ടയിൽ വല്ല ചുട്ടിപങ്ങൻ, വട്ടോൻ ഒക്കെയായിരിക്കും കുടുങ്ങുന്നത്. ഒരിക്കൽ ഒരു നീർക്കോലിയും കുടുങ്ങിയിട്ടുണ്ട് അന്ന് ചുണ്ട ചിറയിലോട്ട് എറിഞ്ഞ് ജീവനുംകൊണ്ട് വീട്ടിലേക്ക് ഓടി ആ വഴി പുല്ലുപോലും മുളയ്ക്കാൻ സാധ്യതയില്ല ആ മാതിരി ഓട്ടമായിരുന്നു. ഇന്നെന്തോ ആ പഴയ മഴക്കാലം ഓർമ്മ വന്നു വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകളുടെ ഇടയിലൂടെ ചൂണ്ടയും പിടിച്ച് മീൻ പിടിക്കാൻ പോകുന്ന എന്നെ പെട്ടെന്ന് ഓർത്തുപോയി. 😊

Dr.Pouse

Comments