തൊഴുകണ്ണി

തൊഴുകണ്ണി

തൊഴുകണ്ണി (Desmodium gyrans) Family : Fabaceae

തൊഴുകണ്ണിയുടെ ഇലകൾ ഘടികാരത്തിലെ സൂചി ചലിക്കുന്നതു പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കാറുണ്ട്. ചെടിയുടെ തണ്ടിലെ രണ്ട് ചെറിയ ഇലകളാണു് എപ്പോഴും വിടരുകയും, കൂമ്പുകയും ചെയ്തുകൊണ്ടിരിക്കുക. ഇതിന്റെ വേരു് സിദ്ധവൈദ്യത്തിൽ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. പാമ്പിൻവിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കുന്നു. മുറിവും ചതവും ഭേദമാക്കാൻ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്.

Comments