അവിൽപ്പൊരി / പേരരത്ത/ ചെമ്പഞെരിഞ്ഞിൽ

അവിൽപ്പൊരി / പേരരത്ത/ ചെമ്പഞെരിഞ്ഞിൽ
ശാ. നാ :Ophiorrhiza Mungos L.

കുടുംബം:Rubiaceae
ഇംഗ്ലീഷ്:Mangoose Plant

സംസ്കൃതം: നാഗ സുഗന്ധ, സർപ്പാരീ, അഹി ഭുക്, അഹിമർദ്ദനീ

ഇന്ത്യയിലും മ്യാൻമറിലും ശ്രീലങ്കയിലും കണ്ടു വരുന്ന ഓഷധി. കേരളത്തിലെ അർദ്ധ നിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു.

മീനാകാരത്തിലുള്ള തിളക്കമുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരടിയോളം പൊക്കത്തിൽ വളരാറുണ്ട്.ശാഖാഗ്രങ്ങളിൽ രൂപം കൊള്ളുന്ന ചെറിയ അറകൾക്കുള്ളിൽ നിന്നാണ് പൂക്കൾ ഉണ്ടാകുന്നത്. ബാഹ്യദളപുട പാളികൾക്കുള്ളിൽ തന്നെയാണ് ഫലങ്ങളും ഉണ്ടാകുന്നത്.
പാമ്പിന്റെ ആകൃതിയിലുള്ള പ്രകന്ദത്തെ സൂചിപ്പിക്കുന്നതാണ് ജനുസ്സ് നാമം.സ്പീഷീസ് നാമമാകട്ടെ കീരിയെ സൂചിപ്പിക്കുന്നതും.

സർപ്പവിഷബാധ, പേപ്പട്ടി വിഷം, അർബുദം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധങ്ങൾ ഇതിന്റെ വേരിൽ നിന്നും തയ്യാറാക്കുന്നുണ്ട്. ഇല ഉദരരോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു.

Comments