മഞ്ഞപ്പിത്തം

ഈ മഴക്കാലം എന്ന് പറയുന്നത് മഞ്ഞപ്പിത്തത്തിന്റെ കാലം കൂടി ആണ്. പ്രധാന വില്ലൻ മലിനമായ കുടിവെള്ളമാണെന്നറിയുക. കിണറ്റിലെ വെള്ളം ഈ സമയത്തു മലിനമാകാൻ സാധ്യത കൂടുതലുണ്ട്. കിണറ്റിലെ വെള്ളവുമായി സെപ്റ്റിക് ടാങ്കിലെ വെള്ളം കലരാം. കിണറ്റിലെ വെള്ളത്തിൽ എലിയോ കാക്കയോ മറ്റോ ചത്തു കിടക്കാം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ കിണർ പരിശോധനയാവാം. വീടുകളിലെ വാട്ടർ ടാങ്ക് നല്ല വെയിലുള്ള ദിവസം മാസത്തിലൊരിക്കൽ ക്ലീൻ ചെയ്തു വെയിലത്ത് ഉണക്കണം. കിണറ്റിലെ വെള്ളം ഇടയ്ക്കു ടെസ്റ്റ് ചെയ്തു നോക്കാനും മറക്കേണ്ട. തീർന്നില്ല വീട്ടിൽ ദീർഘനാളായി പിടിച്ചു വച്ച വെള്ളവും മലിനമാണ്. ദീർഘയാത്ര കഴിഞ്ഞു വരുമ്പോൾ, നേരത്തേ പിടിച്ചു വച്ച വെള്ളം ഉപയോഗിക്കരുത്. യാത്രയ്ക്കിടയിൽ പുറമെ നിന്ന് പാനീയങ്ങൾ വേണ്ട കാരണം അത് മലിന ജലം കൊണ്ടുള്ളതാണോ എന്നറിയില്ലല്ലോ. 

കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നിനാല്‍ മഞ്ഞപ്പിത്തം കാമല എന്നാണ് ആയുര്‍വേദത്തില്‍  അത് 'കോഷ്ഠാശ്രയം', 'ശംഖാശ്രയം' എന്നിങ്ങനെ രണ്ടുതരം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. കോഷ്ഠാശ്രയി ആയ രോഗി വിസർജിക്കുന്ന മലം എള്ളിൻ പിണ്ണാക്കുപോലെ കറുത്തിരിക്കും. ശംഖാശ്രയിയായ മഞ്ഞപ്പിത്തത്തിൽ പിത്തരസം അന്നപചനം നടക്കുന്ന ഭാഗത്തേക്കെത്താത്തതിനാൽ തിരികെ രക്തത്തിലെത്തി വ്യാപിക്കുന്നു. ഇതിൽ രോഗി വിസർജിക്കുന്ന മലം വെളുത്തിരിക്കും. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയും മൂത്രം, നേത്രം, ത്വക് എന്നിവ രക്തനിറത്തിലാകുകയും ചെയ്യും. യഥാസമയം യുക്തമായ ചികിത്സ ചെയ്യാതിരുന്നാൽ ശരീരം മുഴുവൻ നീര് വ്യാപിച്ച് 'കുംഭകാമില' എന്ന ഘട്ടത്തിലെത്തുകയും ചെയ്യും.

കരളിന്റെ പ്രവർത്തനം ഏറ്റെടുക്കാൻ മറ്റൊരവയവത്തിനും ആവുകയുമില്ല. നാം കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടിന്റെയും അന്നജത്തിന്റെയും രാസപരിണാമം, കൊഴുപ്പിന്റെ പചനം, ഇവയെല്ലാം കരളാണ് നിർവഹിക്കുന്നത്. വിഷവസ്തുക്കളെ നിർവീര്യമാക്കാനും കരളിനു കഴിയുന്നു. കരളിന്റെ മറ്റൊരു ധർമമാണ് പിത്തരസം ഉത്പ്പാദിപ്പിക്കൽ. ദഹനത്തിനുവേണ്ടി കരളിൽനിന്ന് ഉദ്പാദിപ്പിച്ച് പിത്തനാളികൾ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തിൽ ഒഴുകുന്ന ഒന്നാണ് പിത്തം. മഞ്ഞയും പച്ചയും കലർന്ന നിറമാണ് പിത്തത്തിന്റെത്. പിത്തത്തിലുള്ള 'ബിലുറുബിൻ' ആണ് ഈ നിറം നല്കുന്നത്. രോഗമില്ലാത്ത അവസ്ഥയിൽ ബിലുറുബിന്റെ രക്തത്തിലുള്ള അളവ് 0.2 – 1.2 mg/dL വരെയുമാകും. കരളില്‍ നിന്നും ചെറുകുടലിലേക്കുള്ള പ്രവാഹത്തിന്‌ തറ്റസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്ത്ര രസം കെട്ടിക്കിടന്ന് രക്തത്തില്‍ വ്യാപിക്കുന്നതാണ്‌ ഈ രോഗത്തിന്റെ കാരണം. 

ത്രിദോഷങ്ങള്‍ അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്‌. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള്‍ , മദ്യം , പുകവലി,അച്ചാർ,മസാല, കൊഴുപ്പുള്ള ഭക്ഷണം പദാർത്ഥങ്ങൾ എന്നിവ പാടെ ഉപേക്ഷിക്കുക. ഉപ്പില്ലാത്ത ആഹാരം കഴിക്കുക. ഇളനീര്‍ വെള്ളം , കരിമ്പ് നീര്, മുന്തിരി നീര്, പാല്‍ , പഴവര്‍ഗ്ഗങ്ങള്‍ , മധുരം ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക .
ദ്രാക്ഷാദി കഷായം, പുനര്‍നവാദി കഷായം, പടോലകടുരോഹിണ്യാദി കഷായം, വാശാഗുളുച്യാദി കഷായം, അവിപത്തി ചൂർണ്ണം, ലാക്ഷാദി വെളിച്ചെണ്ണ, കൈഡര്യാദി കഷായം, ദൂഷീവിഷാരി ഗുളിക,  ദ്രാക്ഷാദി കഷായം, വില്വാദി ഗുളിക, ആറുകാലാദി തൈലം, സുദർശന ചൂർണ്ണം മുതലായ ഒട്ടേറെ മരുന്നുകള്‍ ആയുര്‍വേദത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ലഭ്യമാണ്.

ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീര്‍, നെല്ലിക്കാനീര്‌, കരിമ്പിന്‍ നീര്‌, മുന്തിരിനീര്‌, മധുരം, പാല്‍, സൂചിഗോതമ്പ്, മുന്തിരി, കരിമ്പ് പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.  

കണ്ണിന്റെയുള്ളില്‍ മഞ്ഞ നിറം കാണുകയും കൈകളിലും കാലുകളിലും മഞ്ഞ നിറം അനുഭവപ്പെടുകയും ചെയ്യും. മഞ്ഞപ്പിത്തം ബാധിച്ച രോഗികളുടെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ് ശരീരമാസകലം നീരുണ്ടാകുക, കണ്ണും മുഖവും രക്തവർണത്തിലാകുക, മോഹാലസ്യം, അധികമായ മഞ്ഞനിറത്തോടെയാകും മൂത്രം പോവുക, പനി , കണ്ണിന്റെ വെള്ളയിൽ മഞ്ഞനിറം വരാം. തൊലിക്കു ചൊറിച്ചിലുണ്ടാകാം. തലചുറ്റലും, ഉറക്കക്കുറവും ശരീരം ചുട്ടുപൊള്ളലും വെള്ളം ദാഹവും വരാം. മലം മഞ്ഞനിറമാ യോ വെള്ളനിറമായോ പോകാം, ശരീരത്തളർച്ച എന്നിവയാണ്.

ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ല എങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്റെ അളവ് കൂടാൻ  ഇടവരുത്തുകയും ചെയ്യും. മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാന്‍ രാവിലെ എണീറ്റയുടന്‍ മൂത്രം ഒരു പാത്രത്തിലെടുത്ത് അതില്‍ ചോറ് ഇട്ടു നോക്കുക. കുറച്ച് കഴിഞ്ഞ് വറ്റ് മഞ്ഞ നിറമാകുന്നുവെങ്കില്‍ മഞ്ഞപ്പിത്തമുണ്ടെന്നര്‍ത്ഥം.

1) കീഴാര്‍നെല്ലി സമൂലം അരച്ച് നെല്ലിക്കാ വലുപ്പത്തിൽ പാലില്‍ ചേര്‍ത്ത് 7 ദിവസം അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. 

2)ശതാവരിക്കിഴങ്ങും, ഇരട്ടിമധുരവും കൂടി സമം ചേർത്തരച്ച് അരച്ചെടുത്ത് പഞ്ചസാരയോ തേനോ ചേര്‍ത്ത് വെറും വയറ്റിൽ കഴിക്കാം. 

3)മൈലാഞ്ചി, മാവിന്‍റെ തളിരിലകള്‍, ചിറ്റമൃത് ചേർത്ത് അരച്ച് ഇളനീരില്‍ ചേര്‍ത്ത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുക. 

4)കീഴാര്‍ നെല്ലി, കഞ്ഞുണ്ണി വേര്  പൂവാംകുരുന്നില വേര് പശുവിന്‍ പാലില്‍ അരച്ചു അതിരാവിലെ വെറും വയറ്റിൽ കഴിക്കുക. 

5)തഴുതാമ വേര്, കരിമുത്തിളിന്റെ ഇല, അവണക്കെണ്ണൻ തളിരില പിഴിഞ്ഞ നീരും പാലും ചേര്‍ത്ത് അതിരാവിലെ വെറും വയറ്റിൽ കുടിക്കുക. 

6)ചിറ്റാമൃത്, മുന്തിരി, കരിമ്പ് ഇവയുടെ കഷായത്തില്‍ പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.മഞ്ഞപ്പിത്തമുള്ള കുട്ടികളെ രണ്ടുനേരം വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്. തേങ്ങാപാല്‍ ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് മുഞ്ഞയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക. 

7) കീഴാര്‍നെല്ലി പാല്‍ക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനല്‍കുന്നു. ഇതിന്‌ ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തില്‍  അമൃതിന്റെ നീരും തേനും ചേര്‍ത്തുകഴിക്കാം. ശംഖുപുഷ്പം മുലപ്പാലുചേര്‍ത്ത് അരച്ച് കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ്‌.

രോഗികളുടെ ശ്രദ്ധയ്ക്ക് 
-------------------------------------

വൈദ്യ നിർദ്ദേശാനുസരണവും വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രമേ ഈ ചികിത്സകൾ ചെയ്യാൻ പാടുള്ളൂ കാരണം മഞ്ഞപ്പിത്തം പല കാരണങ്ങൾകൊണ്ട് ഉണ്ടാകാം. അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങളാലും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു ഇതെല്ലാം മഞ്ഞപ്പിത്തത്തിന് കാരണമാണ്.

നന്ദി

🙏

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ

Comments