ആനത്തകര


ആനത്തകര

ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കൻ വംശജനായ ആനത്തകര ഇപ്പോൾ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. 

ചൊറി ചിരങ്ങ്‌,പുഴുക്കടി, തൊലിപ്പുരത്തുണ്ടാകുന്ന പൂപ്പൽ ബാധ ഇവക്കെല്ലാം അത്യ്ത്തമം. 
ത്വക് രോഗങ്ങള്‍ക്ക് ഇതിന്റെ ഇല,പച്ചമഞ്ഞളും ചേര്ത്ത് അരച്ചിട്ടാല് ശമനം കിട്ടും
കന്നുകാലികളില്‍ കാണുന്ന വട്ടചൊറി,മണ്ഡരി മുതലായ രോഗത്തിന് ആനത്തകരയും പച്ചമഞ്ഞളും ആവണക്കില ആര്യവേപ്പിലയും സമം ചേര്ത്ത് വെണ്ണ പൊലെ പാകത്തിന് അരച്ച് അതില് ശുദ്ധ ഗന്ധകം ചേര്ത്ത് പുറമേ പുരട്ടിയാല് ശമനമുണ്ടാകും.

പൊങ്ങ് എണ്ണ അഥവാ മരോട്ടി എണ്ണ തിളപ്പിക്കുക അതില്‍ ആനത്തകര, പച്ച മഞ്ഞള് ആര്യവേപ്പില അരച്ചത് ചേര്ത്ത് പത വറ്റുമ്പോള്‍ കാർകൊലരി പൊടിച്ചതും ശുദ്ധ ഗന്ധകവും ചേര്ത്ത് നന്നായി ഇളക്കി വാങ്ങുക.കാലികള്‍ക്കുണ്ടാകുന്ന തൊലി പുറമേയുള്ള രോഗങ്ങള്ക്ക് ഈ എണ്ണ പുരട്ടിയാല് നിശ്ശേഷം മാറും.

ബഹുഭൂരിപക്ഷം ആളുകളുടെയും സ്വകാര്യ ദുഖമാണ് തുടയിടുക്കുകളിലെ ഫംഗസ് ബാധയും അതേ തുടർന്നുള്ള കറുപ്പ് നിറവും..അത്തരം ഫംഗസ് ബാധക്ക് പ്രകൃതി കനിഞ്ഞു നൽകിയ വരദാനമാണ് ആനത്തകര അല്ലെങ്കിൽ വൻ തകര .

ചുണങ്ങ് , ചിരങ്ങ് ,വട്ട ചൊറി ,പുഴുക്കടി ,എന്നിവക്കെല്ലാം ആനത്തകരയുടെ തളിരില അരച്ചു ചെറുനാരങ്ങ നീരും ചേർത്ത് ഇട്ടാൽ മോചനം ലഭിക്കും. ഇല തൈര് ചേർത്തരച്ചു ചെമ്പ് പാത്രത്തിൽ ഒരു രാത്രി വച്ച ശേഷം പുരട്ടിയാൽ പുഴുക്കടി ഭേദമാവും.

Comments