അമൽപ്പൊരി
ശാസ്ത്രീയ നാമം: Rauvolfia serpentina
സർപ്പഗന്ധി
യമരി/വെളുത്ത അമൽപ്പൊരി / നീല അമൽപ്പൊരി
ശാ. നാ: Chassalia curviflora ( Wall.) Thwaites.
കുടുംബം: Rubiaceae
ഇംഗ്ലീഷ്: Curved flower Chassalia
ഇന്തോ- മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ചെറിയ കുറ്റിച്ചെടി. കേരളത്തിലെ വനപ്രദേശങ്ങളിലും സമതലങ്ങളിലും വളരുന്നു. അഞ്ചടിയോളം പൊക്കത്തിൽ വളരാറുണ്ട്.ഒരു മുട്ടിൽ രണ്ടിലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. അഞ്ച് ദളങ്ങളുള്ള കുഴലാകൃതിയുള്ള പൂക്കൾ. സർപ്പഗന്ധിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പച്ചനിറത്തിലുള്ള കായ്കൾ പഴുക്കുന്നതോടെ മുന്തിരി വർണമാകുന്നു. മൗറീഷ്യസ് ഗവർണറും പ്രകൃതി സ്നേഹിയുമായിരുന്ന D. Chassal നോടുള്ള ആദരസൂചകമായാണ് ഈ സസ്യജനുസ്സ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. വളഞ്ഞ പൂക്കൾ ഉള്ളത് ( curved flower) എന്നാണ് സ്പീഷീസ് നാമത്തിനർത്ഥം.
വേര് ഔഷധമായി ഉപയോഗിക്കുന്നു. വാതം, നേത്രരോഗം, ശിരോരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഔഷധങ്ങളിൽ ചേരുവയാണ്.രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ് സര്‍പ്പഗന്ധി.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW