നിങ്ങളുടെ സന്തോഷം

നിങ്ങളുടെ സന്തോഷം യഥാർത്ഥത്തിൽ നിങ്ങളുടെ ഉള്ളിൽ നിന്നാണ് വരുന്നത്, നിങ്ങൾക്ക് അത് എങ്ങനെ അനുഭവപ്പെടാം എന്നതിന്റെ ചുമതലയുള്ള ഏക വ്യക്തി നിങ്ങളാണ്. നിങ്ങളെത്തന്നെ സ്വയം അംഗീകരിക്കുക മാത്രമല്ല നിരുപാധികമായി സ്വയം സ്നേഹിക്കുകയും ചെയ്യുക കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുക, ഒരിക്കലും സ്വയം വിലകുറച്ച് കാണരുത് എന്നതാണ് സന്തോഷവാനായി ഇരിക്കാൻ ഉള്ള മാർഗങ്ങൾ. ഈ ലോക്ഡൗൺ കാലഘട്ടത്തിൽ നിയമവ്യവസ്ഥയുടെ പരിധിക്കുള്ളിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കൂടുതൽ കാര്യങ്ങൾ ചെയ്യുക. കൂടാതെ, നിങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കുക, പകുതി ശൂന്യമായിരിക്കുന്നതിന് പകരം ഗ്ലാസ്സിൽ പകുതി വെള്ളം ഉണ്ട് എന്ന വീക്ഷണകോണിലൂടെ ജീവിതത്തെ നോക്കി കാണുക എന്നതാണ് നിങ്ങളെ ജീവസ്സുറ്റതായി നിലനിർത്തുകയും ഉള്ളിൽ നിന്ന് ആനന്ദിപ്പിക്കുകയും ചെയ്യുന്നത്. എല്ലാ നന്ദിയും സന്തോഷത്തിന്റെ താക്കോലാണ് അതിനാൽ ഒരു സുപ്രഭാതം കൂടി കാണുവാൻ നിങ്ങളെ അനുവദിച്ചു തരുന്ന ഈശ്വരനോട് നന്ദിയുള്ളവരായിരിക്കുക.

Dr.Pouse

Comments