ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള ചില ടിപ്സ്

ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള ചില ടിപ്സ് പറഞ്ഞു തരാം

1) രാവിലെ എണീറ്റ് പല്ലുതേച്ചു ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

2) കുറച്ചുനേരം വ്യായാമം ചെയ്യുകയും നിങ്ങളുടെ ശരീരം ഒന്ന് വിയർക്കുന്നതും നല്ലതാണ്. വിയർപ്പ് മാറിയതിന് ശേഷം തലയിൽ യുക്തമായ തൈലം തേച്ച് ഇളം ചൂടുവെള്ളത്തലോ, അധികം തണുപ്പില്ലാത്ത വെള്ളത്തിലോ ഒന്ന് കുളിക്കുക. ശേഷം നെറുകയിൽ ഒരു നുള്ള് രാസ്നാദി ചൂർണ്ണം തിരുമ്മുക.

3) മലമൂത്ര വിസർജനം കൃത്യമായി ചെയ്യുക. അനാവശ്യമായി മല മൂത്ര വേഗങ്ങളെ തടുക്കരുത് അത് മറ്റ് പല രോഗങ്ങൾക്കും കാരണമാകും.

4) പ്രാതൽ എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക അതുകൂടാതെ ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുക.

5) മനസ്സിനെ ശാന്തമാക്കാൻ പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക, ഗാർഡനിംഗ്, കുട്ടികളുമായി സമയം ചിലവഴിക്കുന്നത് മുതലായവ ചെയ്യുക

6) ഉച്ചയുറക്കം പരമാവധി ഒഴിവാക്കുക ക്ഷീണമുണ്ടെങ്കിൽ കുറച്ചുനേരം ഉച്ചയുറക്കം ആവാം

7) വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക വയറുനിറയെ കഴിക്കാതിരിക്കുക.

8) വറവും അമിതമായ എരിവും, പുളിയും, ഉപ്പും ഉള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക. ചൂടുകാലത്ത് തൈര്, മുതിരയും, അച്ചാറും, മദ്യവും കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

9)പുളിയില്ലാത്ത കാച്ചിയ മോര് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് പുളിയുള്ള മോര് ദോഷം ചെയ്യും. പാചകം ചെയ്യുന്ന കറികളിലും മറ്റും ധാരാളമായി മഞ്ഞളും, ഇഞ്ചിയും, കറിവേപ്പിലയും, കുരുമുളകും, വെളുത്തുള്ളിയും ചേർക്കുന്നത് നല്ലതാണ്.

10)ദാഹശമനിയോ, മല്ലിയും, ഇഞ്ചിയും, ജീരകവും, തുളസിയൊ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്

11) രാത്രിയിലെ ഭക്ഷണം ലഘുവായി കഴിക്കുക ഭക്ഷണ ശേഷം അപ്പോൾ തന്നെ കിടക്കാതെ വീട്ടിൽ തന്നെ കുറച്ചുനേരം നടക്കുക.

12) കിടക്കുന്നതിന് മുമ്പ് പ്രാർത്ഥിച്ച് അല്ലെങ്കിൽ ധ്യാനിച്ച് മനസ്സ് ശാന്തമാക്കി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഉറങ്ങുന്നതിനു മുമ്പ് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തിക്കാതെ പോസിറ്റീവായി മാത്രം ചിന്തിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ ടിപ്സ് തന്നെ ധാരാളം. ഒരു കാര്യം എപ്പോഴും ഓർക്കുക ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ.

നന്ദി

🙏

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ

Comments