നോനി
വനപ്രദേശങ്ങളിലും മണൽ-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി(Noni).ഇന്ത്യൻ മൾബറി,ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്. ശാസ്ത്രീയനാമം മൊറിൻഡ സിട്രിഫോളിയ (Morinda citrifolia) എന്നാണ്.റുബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമാണിത്. തെക്കുകിഴക്കൻ ഏഷ്യ മുതൽ ആസ്ട്രേലിയ വരെയുള്ള ഭാഗങ്ങളാണ് ഇതിന്റെ ജന്മദേശം. പതിനെട്ടു മാസംകൊണ്ട് വളർച്ചപ്രാപിക്കുന്ന നോനി വർഷത്തിൽ എല്ലാമാസത്തിലും 4 മുതൽ 8 കിലോഗ്രാം വരെ ഫലം പ്രദാനം ചെയ്യുന്നു. ലവണാംശമുള്ള മണ്ണിലും വരൾച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. ഒമ്പത് മീറ്റർ നീളത്തിൽ വളരാൻ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്.
വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. ചവർപ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നു. പസഫികിലെ ചില ദ്വീപുകളിൽ പാകം ചെയ്തും അല്ലാതെയുമുള്ള പ്രധാന ധാന്യമായും ഇതു ഉപയോഗത്തിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യക്കാരും ആസ്ട്രേലിയൻ ആദിമനിവാസികളും പാകം ചെയ്യാതെ ഉപ്പ് ചേർത്തും കറികളിൽ വേവിച്ചും കഴിക്കാറുണ്ട്. ഫലവിത്തുകൾ വറുത്ത് ഭക്ഷിക്കാവുന്നതാണ്. നോനിപ്പഴത്തിന്റെ ചാറു് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിക്കപ്പടുന്നു.
ഇതിന്റെ പഴസത്തിൽ ബ്രോമിലിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ ഹെനിൻകെ സിറോനിൻ അന്ന ആൽക്കലോയിഡും പ്രോസിനോറിൻ, ബീറ്റാകരോട്ടിൻ, ലിനോനിക് ആസിഡ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ജീവകം സി എന്നിവയും അടങ്ങിയിരിക്കുന്നു.
കേരളത്തിൽ കാസർകോടു ജില്ലയിൽ നോനി കൃഷിചെയ്യപ്പെടുന്നു. പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ആറാംമാസം മുതൽ കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതൽ 40 വർഷം വരെ ചെടികൾക്ക് ആയുസ്സുണ്ട്. ഈ ഫലം പ്രാദേശികമായി മഞ്ചനാത്തി, കാക്കപ്പഴം തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നതു്.
തീരപ്രദേശം,സമുദ്രനിരപ്പിലുള്ള സ്ഥലം,1300 അടി വരെ ഉയരമുള്ള വനപ്രദേശം, ലാവപ്രവാഹമുണ്ടായ സ്ഥലം എന്നിവിടങ്ങളിലാണ് ഈ നിത്യവസന്തച്ചെടി വളരുന്നത്. വളരുമ്പോൾ പച്ചനിറമുള്ള നോനിയുടെ കായ മഞ്ഞനിറമായിത്തീരുകയും മൂക്കുമ്പോൾ വെളുത്ത് ചെടിയിൽ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവും ഗുണ്ടിന്റെ ആകൃതിയുമായിരിക്കും.ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം.
നോനിയുടെ രൂക്ഷമായ ദുർഗന്ധമായിരുന്നു അതിന്റെ ഉപയോഗത്തെ ഇത്രയും കാലം തടഞ്ഞു നിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നോനി വ്യവസായികാടിസ്ഥാനത്തിൽ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്.
നോനിയില്‍ അടങ്ങിയവ
നോനിയില്‍ വിറ്റാമിന്‍ A, B, B2, B6, B12, C, E കാല്‍സ്യം, അയേണ്‍, നിയാസിന്‍, ഫോളിക്ക് ആസിഡ്, പാന്തൊത്തനിക്ക് ആസിഡ്, ഫോസ്ഫറസ്, മംഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് മിനറലുകളായ ക്രോമിയം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, കാര്‍ബോ ഹൈഡ്രറ്റ്സ് പിന്നെ 160-ലധികം ഒറ്റപെട്ട ന്യൂട്രാസ്യൂട്ടിക്കല്‍സ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW