നറുവരി


നറുവരി  lasura (Gam berry)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
നിര: (unplaced)
കുടുംബം: Boraginaceae
ജനുസ്സ്: Cordia
വർഗ്ഗം: C. dichotoma
ശാസ്ത്രീയ നാമം
Cordia dichotoma
ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധിയാണ് നറുവരി. ഇതിന്റെ ശാസ്ത്രനാമം കോർഡിയ ഡൈക്കോട്ടൊമ (Cordia dichotoma) എന്നാണ്. സംസ്കൃതത്തിൽ ശ്ളേഷ്മാതകഃ, ബഹുവാഹകഃ, ഉദ്ദാലഃ, ശേലുഃ എന്നീ പേരുകളിൽ അറിയപ്പെടുന്ന നറുവരിയുടെ കായ്കൾക്കും മരത്തൊലിക്കും വിഭിന്ന ഔഷധഗുണങ്ങളുണ്ട്. അതിനാലാണ് ബഹുഗുണങ്ങൾ ഉള്ളത് എന്ന അർഥത്തിൽ സംസ്കൃതത്തിൽ ബഹുവാഹകഃ എന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.


Comments