കുന്നി
ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ്. ഇവയ്ക്ക് വിഷാംശവുമുണ്ട്. വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് തരമുണ്ട്. വേരിനും ഇലയ്ക്കും മധുരരസവുമുണ്ട്.
കുന്നിച്ചെടിയുടെ വിത്തിനെ കുന്നിമണി എന്ന് വിളിക്കുന്നു. ചുവപ്പിൽ കറുത്ത പൊട്ടോടുകൂടിയോ വെളുപ്പിൽ കറുത്ത പൊട്ടോടു കൂടിയൊ അര സെന്റീമീറ്ററോളം വ്യാസമുള്ള വിത്തുകൾ ഉരുണ്ടിട്ടാണ്. കുന്നിമണിയിൽ അബ്രിൻ(abrin) എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു. ചിലയിനം മുട്ടു വാദ്യങ്ങൾ ഉണ്ടാക്കാനും ഗുടികകളായും ഇവ ഉപയോഗിക്കറുണ്ട്.
കുന്നിമണി ശുദ്ധി ചെയ്യുന്ന വിധം
കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിൻ, ഗ്ലൊബുലിൻ, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ ശുദ്ധിയാകം. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി.
നാമങ്ങൾ
ശാസ്ത്രീയ നാമം : Abrus precatorius
സംസ്‌കൃതം: രക്തഫല, ഗുംജ
തമിഴ്: ഗുണ്ടുമണി
എവിടെകാണാം: ഇന്ത്യയില്‍ ഉടനീളം
പുനരുത്പാദനം : വിത്തില്‍ നിന്ന്.
ഔഷധപ്രയോഗങ്ങള്‍:
ഗോയിറ്റർ
കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കുന്നിവിത്ത് അഞ്ച് ഗ്രാം, വേര് അഞ്ച് ഗ്രാം ഇവ 250 മില്ലി എള്ളെണ്ണയില്‍ മണല്‍പാകത്തില്‍ തൈലം കാച്ചി തേച്ചാല്‍ ഗോയിറ്ററിന് ശമനമുണ്ടാകും. ഒരു മാസം തുടര്‍ച്ചയായി തേയ്ക്കുക.
ശരീര ചൂടിന് ( കുളിർമ്മക്ക്)
കുന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ നീര് ഒരു ലിറ്റര്‍. ( ഓരോന്നും ഓരോ കിലോ വീതം എടുത്ത് വെള്ളം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക). വെളിച്ചെണ്ണ അരലിറ്റര്‍. ഇവ മൂന്നും അരക്ക് മധ്യപാകത്തില്‍ കാച്ചി തലയില്‍ തേച്ചാല്‍ തലയ്ക്കും ശരീരത്തിനും കുളിര്‍മ കിട്ടും.
മുടി വളർച്ചക്ക്
കുന്നിക്കുരു, കടുക്കാത്തൊണ്ട്, നെല്ലിക്കത്തൊണ്ട്, താന്നിക്ക, പുരാണക്കിത്തം ഇവ സമം അരച്ച് ചെമ്പരത്തിപ്പൂ നീരില്‍ ചാലിച്ച് തലയില്‍ തേച്ചാല്‍ കഷണ്ടിയിലും മുടി വളരും. രണ്ട് മാസം തുടര്‍ച്ചയായി തേക്കുക.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW