ആദരാജ്ഞലികൾ പ്രാർത്ഥനകൾ


"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ"😢

ഇന്ന് ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട നിതിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. ഗർഭിണികളുടെ വിമാനയാത്രയ്ക്ക് ആയി സുപ്രീം കോടതി വരെ പൊരുതിയ ഈ യുവാവ് നമ്മൾക്കെല്ലാം സുപരിചിതനാണ്. നിതിൻ ഇന്ന് ഈ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തിനു വേണ്ടി ചെയ്യാൻ ഈ യുവാവിന് സാധിക്കുമായിരുന്നു എന്നും നമ്മൾ ആരും മറക്കരുത്. നിതിന്റെ ആതിര പ്രസവിച്ചു നിതിന് ഒരു പൊന്നുമോൾ പിറന്നിരിക്കുന്നു അവളെ ഒരു നോക്ക് കാണാൻ കഴിയാതെ നിതിൻ ഈ ലോകത്തോട് വിടപറഞ്ഞു.
ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കടകടൽ ആതിരക്ക് അതിജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ഈ കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ഇടയിൽ ഹൃദ്രോഗം വളരെയധികം കൂടിവരുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം. ഒരു സൈലൻറ് അറ്റാക്ക് കാരണം നമുക്ക് ഈ മനോഹരമായ ഭൂമിയോട്  ചിലപ്പോൾ വിട പറയേണ്ടി വരും. യുവതി യുവാക്കളിൽ ഹൃദ്രോഗം കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ തെറ്റായ ജീവിതരീതി തന്നെയാണ് ഇതിന് കാരണം എന്ന് അടിവരയിട്ട് എനിക്ക് പറയാൻ കഴിയും. ജീവിതത്തെ ഒരു കരയോട് അടിപ്പിക്കാൻ നിങ്ങൾ കൈകാലിട്ടടിച്ചു ഈ ജീവിതമാകുന്ന നാടകത്തിൽ പല വേഷങ്ങളും കെട്ടിയാടുമ്പോൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ മറക്കരുത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് മനസ്സിലാക്കി അതിനെ സംരക്ഷിക്കുക ആരോഗ്യമുള്ള ഒരു ജീവിത രീതിയും, ഭക്ഷണ രീതിയും, വ്യായാമം മുടങ്ങാതെ എല്ലാവരും ചെയ്യാൻ ശ്രദ്ധിക്കണം ഈ ഒരു ചെറിയ അഭ്യർത്ഥന മാത്രമാണ് എനിക്കുള്ളത്.

നിതിന് ഹൃദയത്തിന്റെ ഭാഷയിൽ
ആദരാജ്ഞലികൾ പ്രാർത്ഥനകൾ😢

(ഡോ.പൗസ് പൗലോസ്)

Comments